കോട്ടയത്തിന്റെ തെക്കന്‍ഭാഗത്തുള്ള കോടിമതയെന്ന സ്ഥലത്താണ് പള്ളിപ്പുറത്തുകാവ്. ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഐതിഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കുടുംബത്തിന്റെ വകയാണ് ഈ ക്ഷേത്രം. വിഷുവിനും പത്താമുദയത്തിനുമാണ് ഈ ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ നടക്കുന്നത്. ക്ഷേത്രത്തില്‍ നടന്നുവരുന്ന ഒരാചാരമാണ് തീയാട്ട്. കുടുംബത്തിന്റെ ക്ഷേമത്തിനായി ഭക്തരാണ് തീയാട്ട് നടത്തുക. എല്ലാ രോഗങ്ങളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും തീയാട്ടുനടത്തുന്നവരുടെ കുടുംബത്തെ ഭദ്രകാളി രക്ഷിക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications