കോവളത്തെ പ്രധാനപ്പെട്ട 3 ബീച്ചുകളിലൊന്നാണ് സമുദ്ര ബീച്ച്. കോവളം കടല്‍ത്തീരത്തിന്റെ വടക്കേ ഭാഗത്തായാണ് സമുദ്ര ബീച്ച് സ്ഥിതിചെയ്യുന്നത്. മറ്റ് രണ്ട് ബീച്ചുകളിലേയുമെന്ന പോലെ ആള്‍ത്തിരക്കും ആക്ടിവിറ്റീസും നിറഞ്ഞതല്ല സമുദ്ര ബീച്ച്. ഇക്കാരണം കൊണ്ടുതന്നെ മത്സ്യബന്ധനം നടത്തുന്ന മുക്കുവരെയാണ് ഇവിടെ കൂടുതലായും കാണാന്‍ കഴിയുക.
നിറയെ തെങ്ങുകളും മറ്റും നിറഞ്ഞ് മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നു സമുദ്ര ബീച്ച്. ഇവയ്ക്കുപുറമേ കോവളം തീരത്ത് ഉള്ള മറ്റൊരു ബീച്ചാണ് അശോക ബീച്ച്. അധികം സഞ്ചാരികള്‍ പോകാറില്ലാത്ത അശോക ബീച്ചാണ് കമിതാക്കളുടെ ഇഷ്ടകേന്ദ്രം. സെപ്റ്റംബര്‍ - മെയ് മാസങ്ങളിലാണ് കോവളത്തെ ബീച്ചുകള്‍ തിരക്കേറുന്നത്.



Click it and Unblock the Notifications