പാരാഗ്ലൈഡിംഗാണ് കുള്ളുവിനെ വിനോദസഞ്ചാരഭൂപടത്തില്‍ പ്രശസ്തമാക്കുന്ന ഒരു പ്രധാനപ്പെട്ട ഇനം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പാരാഗ്ലൈഡിംഗ് കേന്ദ്രം എന്ന നിലയിലാണ് കുളളു അറിയപ്പെടുന്നത്. ബിര്‍, സോലാംഗ്, മഹാദേവ് എന്നിവയാണ് ഇക്കാര്യത്തിലെ മറ്റുചില കേന്ദ്രങ്ങള്‍. പാരാഗ്ലൈഡിംഗിനായി ഏപ്രില്‍ - ജൂണ്‍, സെപ്റ്റംബര്‍ - നവംബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. മണാലിയിലെ ഹിമാചല്‍ മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സഞ്ചാരികള്‍ക്ക് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടും.



Click it and Unblock the Notifications