കുംഭകോളത്തിനടുത്തുള്ള ഒരു സ്‌നാനഘട്ടമാണിത്. കാവേരി നദിയിലാണ് ഈ സ്‌നാഘട്ടം. മഹാമഹം ഉത്സവം നടക്കുന്ന കാലത്ത് ഇവിടെ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. കാവേരിയിലെ പുണ്യജലത്തില്‍ സ്‌നാനം ചെയ്യാനായി നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്താറുള്ളത്. ഉത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ ഇവിടെ വന്ന് സ്‌നാനം ചെയ്യുന്നത് പാപമോചനം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
ഹൈന്ദവവിശ്വാസപ്രകാരം കാവേരി നദി കാവേരി ദേവിയാണ്, അതുകൊണ്ടുതന്നെ നദിയിലെ ജലം പല മതപരമായ കര്‍മ്മങ്ങള്‍ക്കും തീര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. കുംഭകോണം മുനിസിപ്പാലിറ്റിയാണ് ഘട്ട് ശുചീകരിയ്ക്കുകയും മറ്റും ചെയ്യുന്നത്.



Click it and Unblock the Notifications