ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പണികഴിപ്പിച്ചതാണ് ഈ മ്യൂസിയം. പഴയകാലം മുതല്‍ക്കുന്നതന്നെ നിലനിന്നിരുന്ന സ്ഥലമായതിനാല്‍ത്തന്നെ കര്‍ണൂലില്‍നിന്നും ഏറെ ചരിത്രരേഖകളും വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാമാണ് ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്.
പഴയകാലത്തെ പാത്രങ്ങള്‍, ആയുധങ്ങള്‍ മറ്റുഉപകരണങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ട്. ഹന്ദ്രി നദിയ്ക്കടുത്തായി കര്‍ണൂല്‍ മെഡിക്കല്‍ കോളെജിന് അടുത്തായിട്ടാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. സംഗമേശ്വരം, അലംപൂര്‍, ശ്രീശൈലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കണ്ടെത്തിയ ക്ഷേത്രാവശിഷ്ഠങ്ങളും ബിംബങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കോട്‌ല വിജയ് ഭാസ്‌കര്‍ റെഡ്ഡി സ്മാരകത്തില്‍ നിന്നും വളരെ അടുത്താണ് മ്യൂസിയം.



Click it and Unblock the Notifications