ആന്ധ്രയിലെ മുന്‍മുഖ്യമന്ത്രി വിജയ് ഭാസ്‌കര്‍ റെഡ്ഡിയ്ക്കുവേണ്ടി പണിത സ്മാരകമാണ് ഈ കെട്ടിടം. ആന്ധ്രയിലെ പ്രശസ്തനായ ഭരണാധികാരിയായിരുന്ന ഇദ്ദേഹം കര്‍ണൂല്‍ നഗരത്തില്‍ നിന്നുള്ളയാളായിരുന്നു. പെദ്ദയണ്ണയെന്ന പേരിലായിരുന്നു ജനങ്ങള്‍ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. ഹന്ദ്രി നദിയുടെ തീരത്താണ് ഈ സ്മാരകം സ്ഥാപിച്ചിരിക്കുന്നത്. ഇവിടം മനോഹരമായ ഒരു പിക്‌നിക് കേന്ദ്രം കൂടിയാണ്.