ജ്യോതിസാറിലെ ശ്രീകൃഷ്‌ണമ്യൂസിയം പോലെയുള്ള കുരുക്ഷേത്രയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പ്രാധാന്യം ഉയര്‍ത്തി കാട്ടുന്നതിനായി ഹരിയാന സര്‍ക്കാര്‍ വിവിധ ശബ്‌ദ, വെളിച്ച പ്രദര്‍ശനങ്ങള്‍സംഘടിപ്പിക്കാറുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ ഹിമാലയത്തിലേക്കുള്ള യാത്രാ മധ്യേ ഇവിടെയെത്തിയ ആദി ശങ്കരാചാര്യരാണ് ജ്യോതിസാറിന്റെ പ്രാധാന്യം ആദ്യം തിരിച്ചറിയുന്നത്.
പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ജ്യോതിസാരയില്‍ എല്ലാ ദിവസവും വൈകുന്നേരം ശബ്‌ദ, വെളിച്ച പ്രദര്‍ശനം ഉണ്ടാകാറുണ്ട്. പ്രശസ്‌തമായ ഗീതോപദേശ ശില്‍പം ഇവിടെയാണുള്ളത്. കുതിരകള്‍ നയിക്കുന്ന രഥത്തില്‍ കിഴക്കോട്ട് തിരിഞ്ഞ് ശ്രീകൃഷ്‌ണന്‍ ഭൂമിയില്‍ തൊഴുതിരിക്കുന്ന അര്‍ജുനന് ഗീതോപദേശം നല്‍കുന്നതാണ് ശില്‍പം . ശില്‍പകലയുടെ മുഖമുദ്രയായ ഭഗവ്‌ദഗീതയുടെ ചിഹ്നം 1967 ല്‍ കാഞ്ചി കാമ കോടി പീഠത്തിലെ ശങ്കരാചാര്യരാണ് സ്ഥാപിക്കുന്നത്. മഹാഭാരതത്തിലെ എല്ലാ സംഭവങ്ങളും പ്രദര്‍ശനത്തില്‍ വിശദമാക്കും. ശ്രീകൃഷ്‌ണന്റെ പങ്കും ഉപദേശങ്ങളും ഹിന്ദിയിലും ഇംഗ്ലിഷിലും നല്‍കുന്നുണ്ട്.



Click it and Unblock the Notifications