പെഹോവയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെ അംബാല റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം. മഹാഭാരതകാലഘട്ടത്തിലെ പ്രമുഖ മുനിവൈര്യന്മാരായ വിശ്വാമിത്രനുമായും വസിഷ്ഠനുമായും ഈ തീര്ത്ഥത്തിന് ബന്ധമുണ്ട്. സരസ്വതി, അരുണ നദികളുടെ സംഗമസ്ഥാനമാണിവിടം എന്ന പ്രത്യേകതയുമുണ്ട്.
മഹാഭാരതത്തിലും വാമന പുരാണത്തിലും പരാമര്‍ശിക്കുന്ന ഈ സ്ഥലം ഇപ്പോള്‍ സംഗമേശ്വര മഹാദേവ ക്ഷേത്രത്താലാണ് പ്രശസ്തം. ക്ഷേത്രത്തോട് ചേര്‍ന്ന മനോഹരമായൊരു ജലസംഭരണി ഉണ്ട്. എല്ലാ വര്‍ഷവും ആയിരകണക്കിന് തീര്‍ത്ഥാടകര്‍ ഇവിടേയ്ക്കെത്താറുണ്ട്.