നാഭി എന്ന വാക്കിന്റെ അര്‍ത്ഥം പുക്കിള്‍ എന്നും കമല്‍ എന്ന വാക്കിന്റെയര്‍ത്ഥം താമര എന്നുമാണ്. ഒറ്റ നോട്ടത്തില്‍ ഇവ തമ്മില്‍ പരസ്‌പര ബന്ധമില്ലെങ്കിലും ലോക സൃഷ്‌ടാവായ ബ്രഹ്മദേവന്റെ ഉത്‌പത്തിയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ആഴത്തിലുള്ള അര്‍ത്ഥം ഈ പദത്തിനുണ്ട്. ഭഗവാന്‍ വിഷ്‌ണുവിന്റെ നാഭിയില്‍ നിന്നും വളര്‍ന്നുവന്ന താമരയിലാണ് ബഹ്മദേവന്റെ ഉത്ഭവം എന്നാണ് പുരാണങ്ങളില്‍ പറയുന്നത്.
ബ്രഹ്മദേവന്റ ഉത്‌പത്തത്തിയുടെ സ്‌മരണയ്‌ക്കായി കുരുക്ഷേത്രയിലെ താനേശ്വറില്‍ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രമാണ് നാഭി കമല്‍. അതിനാല്‍ ഇവിടെ ഒരേ ശ്രീകോവിലില്‍ രണ്ട് പ്രതിഷ്‌ഠകളുണ്ട്. ഇതൊരു വലിയ ക്ഷേത്രമല്ലെങ്കിലും അപൂര്‍വ ബ്രഹ്മ ക്ഷേതത്രങ്ങളില്‍ ഒന്നാണന്നുള്ള പ്രത്യേകതയുണ്ട്. രാജ്യത്തെ മറ്റ് പുരാതന ക്ഷേത്രങ്ങളിലെ പോലെ നാഭി കമല്‍ ക്ഷേത്രത്തിനും ഒരുപുണ്യതീര്‍ത്ഥ കുളമുണ്ട്. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്‌മ പിതാമഹന്റെ ദാഹം ശമിപ്പിക്കാന്‍ അര്‍ജുനന്‍ ഭൂമിയിലേക്ക് അമ്പെയ്‌ത് വെള്ളമുണ്ടാക്കിയ സ്ഥലമാണിതെന്നാണ് പറയപ്പെടുന്നത്. തനേശ്വറില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ പെഹോവ- കുരുക്ഷേത്ര റോഡിലാണ് നാഭി കമല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications