Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » പെഹോവ

പെഹോവ, കുരുക്ഷേത്ര

50

മഹാഭാരതത്തില്‍ പൃതുദക എന്ന്‌ പരമര്‍ശിക്കുന്നത്‌ പെഹോവയെകുറിച്ചാണ്‌. പൃതു രാജാവ്‌ അച്ഛന്റെ ആത്മാവിന്‌ മോക്ഷം ലഭിക്കുന്നതിനായി പ്രാത്ഥിച്ചത്‌ ഇവിടെ വച്ചാണന്നാണ്‌ വിശ്വാസം. അതു കൊണ്ടുതന്നെ പുര്‍വികര്‍ക്കും മാതാപിതാക്കള്‍ക്കും ശ്രാദ്ധമിടാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി പെഹോവയെ കരുതുന്നത്‌. തനേസറില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ്‌ പെഹോവ സ്ഥിതി ചെയ്യുന്നത്‌.

എഡി 882 മുതല്‍ ഈ സ്ഥലമുണ്ടെങ്കിലും ചരിത്രത്തില്‍ പറയുന്നത്‌ എഡി 895 മുതലുള്ള കാര്യങ്ങളാണ്‌. പുരാണങ്ങളില്‍ പറയുന്നത്‌ പൃതു രാജാവിന്റെ അച്ഛന്‍ തന്റെ അവസാന ശ്വാസം എടുക്കുന്നത്‌ സരസ്വതി പൃതുദകില്‍ വച്ചായിരിക്കണമെന്ന്‌ ആവശ്യപെട്ടു എന്നാണ്‌.അതിനാലാണ്‌ രാജാവ്‌ പിതാവിന്റെ ആത്മാവിന്റെ മോക്ഷത്തിനായി ഇവിടെ വച്ച്‌ പ്രാര്‍ത്ഥിച്ചത്‌.

നിരവധി ദിവസങ്ങള്‍ അദ്ദേഹം നദീതീരത്ത്‌ താമസിക്കുകയും ഉപവാസം ഉള്‍പ്പടെ ദൈവത്തിന്‌ നിരവധി പൂജകള്‍ അര്‍പ്പിക്കുകയും ചെയ്‌തു. അദ്ദേഹം ഉപവാസമിരുന്ന സ്ഥലമാണ്‌ പൃതുദക്‌ തീര്‍ത്ഥ. രാജാവിന്റെ ത്യാഗത്തിന്റെ ഓര്‍മ്മയ്‌ക്കായി ഇവിടെ നിരവധി ക്ഷേത്രങ്ങളും ഘട്ടുകളും വന്നിട്ടുണ്ട്‌. കാര്‍ത്തികേയ ക്ഷേത്രമാണ്‌ ഇതില്‍ ഏറ്റവും പ്രശസ്‌തം.

ശിവന്റെയും പാര്‍വതിയുടെയും നിര്‍ദ്ദേശ പ്രകാരം ലോകം ചുറ്റി വന്ന കാര്‍ത്തികേയന്‍ തന്റെ ചര്‍മ്മം പൊഴിച്ച്‌ പാര്‍വതിയുടെ അടുത്ത്‌ ഉപേക്ഷിച്ച സ്ഥലത്താണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. രണ്ട്‌ പാറ കഷ്‌ണങ്ങള്‍ കൊണ്ടാണ്‌ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഇവിടുത്തെ കാര്‍ത്തികേയ വിഗ്രഹം കെടാവിളക്കിനാല്‍ എപ്പോഴും പ്രകാശിതമായിരിക്കും.

മഹാഭാരത യുദ്ധ സമയത്ത്‌ ഭഗവാന്‍ശ്രീകൃഷ്‌ണന്‍ പാണ്ഡവരില്‍ മുതിര്‍ന്നയാളായ യുധിഷ്‌ഠരനോട്‌ യുദ്ധത്തില്‍ 18,00,000 പേര്‍ മരിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി ഈ വിളക്കുകള്‍ തെളിയ്‌ക്കാന്‍ പറഞ്ഞതായും ഐതീഹ്യമുണ്ട്‌. ക്ഷേത്രം നിര്‍മ്മിച്ച വര്‍ഷം കൃത്യമായി അറിയില്ലയെങ്കിലും കുറഞ്ഞത്‌ 4500 വര്‍ഷത്തെ പഴക്കം ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌. മഹാഭാരത കാലഘട്ടം തൊട്ടുള്ള കുടുംബങ്ങളുടെ രേഖകള്‍ ഇവിടെ ഉണ്ടെന്നുള്ളതാണ്‌ പെഹോവയിലെ ഏറ്റവും രസകരമായ കാര്യം. കുടുംബ വേരുകള്‍ കണ്ടെത്താതിരിക്കാന്‍ ഇതില്‍ ചില രേഖകള്‍ മുസ്ലീം ഭരണാധികാരികള്‍ നശിപ്പിച്ചു കളഞ്ഞിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed