ജാപ്പനീസ് മെഡിറ്റേഷന്‍ പാര്‍ക് എന്നറിയപ്പെടുന്ന മെഡിറ്റേഷന്‍ പാര്‍ക് 1992-1993ലെ അറുപത്തിയെട്ട് ലക്ഷം രൂപയുടെ ഇന്‍ഡോ-ജാപ്പനീസ് പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ചതാണ് . പേര് സൂചിപ്പിക്കുന്നതു പോലെ ധ്യാനത്തിലൂടെ സന്ദര്‍ശകര്‍ക്ക് ശാന്തി നേടാനും വിശ്രമിക്കാനും ഉള്ള സ്ഥലമാണിത്. കൃത്രിമമായി ഉണ്ടാക്കിയജലാശയങ്ങളുടെയും ഉയര്‍ന്ന പുല്‍ത്തടികിടികളുടെയും ചുറ്റുമായാണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പൂച്ചെടികളും വൃക്ഷങ്ങളും ഉദ്യാനത്തിലുണ്ട്.
നിര്‍വാണ ക്ഷേത്രത്തിന് സമീപത്തായാണ് പാര്‍ക് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ സാന്നിദ്ധ്യവും ആത്മീയ ചുറ്റുപാടും ധാന്യത്തിന് പറ്റിയ അന്തരീക്ഷമാണ് നല്‍കുന്നത്. വര്‍ഷം മുഴുവന്‍ നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നഗരത്തിലെ അതി മനോഹരവും ശാന്തവുമായ സ്ഥലമാണ് ഇത്.



Click it and Unblock the Notifications