മുകുത്‌ബന്ധന്‍ ചൈത്യ എന്നും ബന്ധന്‍ വിഹാര്‍ എന്നും പുരാതന ബുദ്ധ ലിഖിതങ്ങളില്‍ പറയപ്പെടുന്ന രാമഭര്‍സ്‌തൂപം നിര്‍വാണ ക്ഷേത്രത്തില്‍ നിന്നും തെക്ക് കിഴക്കായി 1.5 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 483 ബിസിയില്‍ മരിച്ച ബുദ്ധനെ ഈ സ്ഥലത്താണ് ദഹിപ്പിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബുദ്ധമത വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സ്ഥലമാണിത്.
ബുദ്ധന്റെ ജീവിതകാലത്ത് ഖുശിനഗര്‍ ഭരിച്ചിരുന്നു മല്ല രാജാവ് പണികഴിപ്പിച്ചതാണീ സ്‌തൂപം എന്നാണ് ബുദ്ധമത ഗ്രന്ഥങ്ങളില്‍ പറയുന്നത്. പുരാതന ചരിത്രം ദ്യോതിപ്പിക്കുന്നതാണ് സ്‌തൂപത്തിന്റെ രൂപകല്‍പ്പന. ഖുശിനഗര്‍ ദിയോറിയ റോഡിന് എതിര്‍ വശത്തായി നില്‍ക്കുന്ന കുന്നിന്‍ മുകളിലാണ് സ്‌തൂപം നിര്‍മ്മിച്ചിരിക്കുന്നത്.
ചുടുകട്ടകള്‍കൊണ്ടാണിത് പണിതിരിക്കുന്നത്. 47.24 മീറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലുള്ള അടിത്തറയില്‍ സ്ഥിതി ചെയ്യുന്ന സ്‌തൂപത്തിന്റെ ഉയരം 14.9 മീറ്റര്‍ ആണ്. സ്‌തൂപത്തിന്റെ മുകള്‍ ഭാഗത്തിന്റെ വ്യാസം 34.14 മീറ്ററാണ്. നെല്ല്, കരിമ്പ് ,ഗോതമ്പ് പാടങ്ങളുള്ള കൃഷി ഭൂമിയിലാണ് സ്‌തൂപം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി ഒരു കുളമുണ്ട്



Click it and Unblock the Notifications