പദ്രൗണ-തംകുഹി റോഡില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയായുള്ള സിദ്ധനാഥ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സിദ്ധ നാഥ ക്ഷേത്രം സന്യാസിമാര്‍ പൂര്‍ണതയിലെത്തുന്ന അഥവ ആത്മീയതയില്‍ സിദ്ധി നേടുന്ന സ്ഥലമായാണ് കരുതപ്പെടുന്നത്.സന്യാസിയായ സിദ്ധനാഥ ജിയ്‌ക്കായുള്ള ക്ഷേത്രമെന്ന നിലയിലാണ് സിദ്ധ ആസ്ഥാന്‍ എന്ന പേര് ലഭിക്കുന്നത്. ഹനുമാന്‍, ദുര്‍ഗ എന്നിവരുടെ ക്ഷേത്രങ്ങളും ഒരുയജ്ഞശാലയും ഇവിടെയുണ്ട്.
ഫാല്‍ഗുന മാസത്തിലെ പതിമൂന്നാം ദിവസവും ദീപാവലിയുടെ രണ്ടാം ദിവസവും ആണ് ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. നിരവധി വിശ്വാസികള്‍ ഈ ദിവസം ഇവിടെ എത്താറുണ്ട്. എല്ലാ ദിവസവും രാവിലെ 4 മുതല്‍ വൈകിട്ട് ഒമ്പത് വരെ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.



Click it and Unblock the Notifications