Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലാചെന്‍

ലാചെന്‍ - വലിയ ചുരം

11

വടക്കന്‍ സിക്കിം ജില്ലയിലെ പ്രശാന്ത സുന്ദരമായ കൊച്ചുപട്ടണമാണ് ലാചെന്‍ . സാവധാനം ജനപ്രീതിയാര്‍ജ്ജിച്ച് വരുന്ന പ്രകൃതിസുന്ദരമായ ഈ പട്ടണത്തെ മികച്ച സഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ സിക്കിം ഗവണ്മെന്റ് സത്വര നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. ‘വലിയ ചുരം’ എന്നാണ് സ്ഥലനാമത്തിന്റെ ഭാഷാര്‍ത്ഥം. ഇവിടത്തെ പ്രകൃതിഭംഗിയും വനസമൃദ്ധിയും സഞ്ചാരകുതുകികളെ ഹരംകൊള്ളിക്കും.

ഭൂമിശാസ്ത്രം

ഗാങ്ടോക്കില്‍ നിന്ന് 129 കിലോമീറ്റര്‍ അകലെ ഭൂനിരപ്പില്‍ നിന്ന് 2750 മീറ്ററിന്റെ ഉത്തുംഗതയിലാണ് ലാചെന്‍ പട്ടണം സ്ഥിതിചെയ്യുന്നത്. ഗുരുടോങ് കര്‍ തടാകവും ചോപ്ട താഴ്വരയും ഈ പ്രദേശത്തിന് അലങ്കാരമായ് വിലയിക്കുന്നു.

സംസ്ക്കാരം

പാരമ്പര്യമായി പിന്തുടര്‍ന്ന് വരുന്ന ജനായത്ത ഭരണരീതിയാണ് ഇവിടെ അനുവര്‍ത്തിച്ചിട്ടുള്ളത്. ഡിസുംസ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്വയംഭരണ സംവിധാനത്തിന് അനുകരണീയമായ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ‘ പിപോണ്‍’ എന്ന സ്ഥാനപ്പേരിലുള്ള ഒരു മൂപ്പനാണ് ഇതിന്റെ ഭരണകര്‍തൃത്വം. പ്രജകള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് തികച്ചും ജനാധിപത്യപരമായ രീതിയില്‍ തീര്‍പ്പ് കല്പിക്കുവാന്‍ ഇദ്ദേഹത്തിന് അധികാരമുണ്ട്. തങ്കു എന്ന പേരില്‍ വര്‍ഷം തോറും ഇവിടെ നടത്തിവരാറുള്ള യാക്ക് മൃഗങ്ങളുടെ മത്സരയോട്ടം കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആരാധകര്‍ വന്നെത്താറുണ്ട്.

ജനസംഖ്യ

ലാചെനിലെ ജനസംഖ്യ നന്നെ കുറവാണ്. ആകെക്കൂടി ആയിരത്തോളം ആളുകളേ ദേശവാസികളായി ഇവിടെയുള്ളു.

ലാചെന്‍ പ്രശസ്തമാക്കുന്നത്

ലാചെന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലാചെന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ലാചെന്‍

  • റോഡ് മാര്‍ഗം
    ഇവിടെ നിന്ന് 129 കിലോമീറ്റര്‍ അകലെയുള്ള ഗാങ്ടോക് വഴി അനായാസം റോഡ് മാര്‍ഗ്ഗം ലാചെനില്‍ എത്തിച്ചേരാം. ഏകദേശം ആറ് മണിക്കൂറാണ് റോഡ് മാര്‍ഗ്ഗം ഇവിടേക്കുള്ള സമയദൈര്‍ഘ്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    There is no railway station available in ലാചെന്‍
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    There is no air port available in ലാചെന്‍
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon