തിബത്തന്‍ ബുദ്ധിസ്റ്റുകള്‍ പരിപാലിക്കുന്ന ഈ ആശ്രമം കര്‍മപ എന്ന പേരില്‍ അറിയപ്പെടുന്നു. ബുദ്ധന്‍റെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നയാള്‍ എന്നാണ് കര്‍മപ എന്ന വാക്കിനര്‍ഥം. തിബത്തന്‍ ബുദ്ധിസത്തിന്‍റെ വളര്‍ച്ചക്കും സംസ്കാരത്തിന്‍റെ സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ആശ്രമമാണിത്. ബുദ്ധിസത്തില്‍ ബോധവത്കരണമുണ്ടാക്കുന്നതിനായി 17 കര്‍മപകളാണ് ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍മപ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും നിരവധിയാളുകളാണ് ഇവിടെ ചേര്‍ന്ന് അഭ്യസിക്കുന്നത്.



Click it and Unblock the Notifications