ലഡാക്കിലെ ലെഹ് ജില്ലയിലാണ് ഈ ആശ്രമം. സ്പിടുക് ഗോമ്പ എന്നും അറിയപ്പെടുന്ന ഇത് ലേഹില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ല്ഹാ ലാമാ ചാങ്ചുബ് ഓഡിന്‍റെ മൂത്ത സഹോദരനായ ഓഡ് ഡി പണി കഴിപ്പിച്ചതാണ് ഈ ആശ്രമം. പതിനഞ്ചാം നൂറ്റാണ്ടില്‍ ജെ സോങ്ക്ഖാപയുടെ നേതൃത്വത്തില്‍ ആവിര്‍ഭവിച്ച ബുദ്ധ വിഭാഗമായ മഞ്ഞത്തൊപ്പി വിഭാഗം ഇത് ഏറ്റെടുത്തു. സ്പിടുക് ഗോമ്പയെന്ന പേരിലും ഇത് അറിയപ്പെടുന്നു. ബുദ്ധ സംസ്കൃത ഗ്രന്ഥങ്ങള്‍ തിബത്തിലേക്ക് തര്‍ജമ ചെയ്ത റിഞ്ചന്‍ സാങ്ക്പോയാണ് ആശ്രമത്തിന് ഈ പേര് നല്‍കിയത്. പഴയ മുഖാവരണങ്ങളും ചിഹ്നങ്ങളും എണ്ണമറ്റ തങ്കാസും കൊണ്ട് സമ്പന്നമായ ആശ്രമം ഭക്തരെ മാത്രമല്ല വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു.
സ്പിതുക് ഗുസ്റ്റോര്‍ ആഘോഷം ഇവിടെ എല്ലാ വര്‍ഷവും ആഘോഷിക്കുന്നു. പ്രിമല്‍ തിബത്തന്‍ കലണ്ടറിലെ പതിനൊന്നാം മാസത്തിലെ 27, 28 തീയതികളിലാണ് ഇത് ആഘോഷിക്കുന്നത്. ഈ സമയത്ത് നിരവധി കാളി പ്രതിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. നൂറു കണക്കിന് സന്യാസിമാരാണ് ഈ ആഘോഷവേളക്കായി പ്രവര്‍ത്തനനിരതരാവുന്നത്.



Click it and Unblock the Notifications