ലേഹില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വജ്ര ഭൈരവ് ക്ഷേത്രം. ഗെലുഗ്പ അഥവാ മഞ്ഞത്തൊപ്പി വിഭാഗത്തിന്‍റെ ദൈവമായ തന്ത്രികിനുള്ള ബഹുമാനാര്‍ഥം നിര്‍മിച്ചിരിക്കുന്ന ക്ഷേത്രമാണിത്. സാധാരണക്കാര്‍ക്കായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ക്ഷേത്രം തുറന്നു കൊടുക്കൂ. അമാനുഷിക ശക്തിയുള്ള ദൈവമായതിനാലാണിത്. ബാക്കി ദിവസങ്ങളില്‍ വിഗ്രഹം പ്രത്യേക അറയില്‍ സൂക്ഷിക്കും.
പ്രദേശത്തെ പഴക്കമുള്ള കെട്ടിടങ്ങളിലൊന്നാണിത്. ഇതിന്‍റെ ചുവരില്‍ 600 ഓളം പഴയ ചിത്രങ്ങളുണ്ട്. ടാക്സി വഴിയോ ജീപ്പ് വഴിയോ ഇവിടെയെത്താം. കൂടാതെ മഹാകല്‍ ക്ഷേത്രം സ്പിതുല്‍ ഗുസ്തോര്‍ സ്പിതുല്‍ ആശ്രമം എന്നിവയും പ്രദേശത്തെ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.



Click it and Unblock the Notifications