Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » ജുമാമസ്‌ജിദ്‌

ജുമാമസ്‌ജിദ്‌, ലക്‌നൗ

59

മൂന്ന്‌ താഴികക്കുടങ്ങളും രണ്ട്‌ മിനാരങ്ങളുമുള്ള ഒരു മനോഹര നിര്‍മ്മിതിയാണ്‌ ജുമാമസ്‌ജിദ്‌. ലക്‌നൗ ഭരിച്ചിരുന്ന അവധിലെ നവാബുമാരുടെ സമ്പന്നതയും ആഡംബര ഭ്രമവും വിളിച്ചോതുന്നതാണ്‌ ഈ ജുമാമസ്‌ജിദ്‌.

നിര്‍മ്മാണശൈലിയും മനോഹാരിതയിലും രാജ്യത്തെ മറ്റെല്ലാ പള്ളികളെയും വെല്ലുന്ന തരത്തില്‍ ഒരു പള്ളി നിര്‍മ്മിക്കണമെന്ന ആഗ്രഹം നവാബ്‌ മുഹമ്മദ്‌ അലി ഷായ്‌ക്ക്‌ ഉണ്ടായി. എന്നാല്‍ വിട്ടുമാറാത്ത വാതരോഗത്തെ തുടര്‍ന്ന്‌ അദ്ദേഹം 1842ല്‍ മരിച്ചു. തുടര്‍ന്ന്‌ നവാബിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ബീഗം മല്ലികാ ജഹാന്‍ പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

4950 ചതുരശ്രയടിയില്‍ വ്യാപിച്ചു കിടക്കുന്ന പള്ളിക്ക്‌ രൂപകല്‍പ്പന, അലങ്കാരങ്ങള്‍, കൊത്തുപണികള്‍, പുറം ചുമരിലെ കൈയ്യെഴുത്തുകള്‍ എന്നിവയുടെ കാര്യത്തില്‍ ഹിന്ദു- ജൈന ക്ഷേത്രങ്ങളോട്‌ സാമ്യമുണ്ട്‌. സ്വര്‍ണ്ണം പൂശിയ കണ്ണാടികള്‍, വെള്ളിയിലുള്ള പ്രസംഗ പീഠങ്ങള്‍, മുഗള്‍ ശൈലിയിലുള്ള അതിശയിപ്പിക്കുന്ന ചുമര്‍ചിത്രങ്ങള്‍, മനോഹരങ്ങളായ വിളക്കുകള്‍ എന്നിവ പള്ളിയുടെ അന്തര്‍ഭാഗത്തെ മനോഹരമാക്കുന്നു.

താഴികക്കുടങ്ങളെ താങ്ങി നിര്‍ത്തുന്നത്‌ വിവിധ ഉയരങ്ങളിലുള്ള 260 തൂണുകളാണ്‌. പള്ളിയുടെ കിഴക്ക്‌ ഭാഗത്തായി അഹമ്മദ്‌ ഷായുടെ ഖബര്‍ സ്ഥാപിച്ചിരിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun