Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » ആകര്‍ഷണങ്ങള് » കൈസര്‍ബാഗ്‌ കൊട്ടാരം

കൈസര്‍ബാഗ്‌ കൊട്ടാരം, ലക്‌നൗ

59

അവധിലെ നവാബ്‌ ആയിരുന്ന വാജിദ്‌ അലി ഷാ 1847ല്‍ കൈസര്‍ബാഗ്‌ കൊട്ടാരം നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു ഈ കൊട്ടാരം. ലോകത്തിലെ എട്ടാമത്തെ അത്ഭുതമാക്കി ഈ കൊട്ടാരത്തെ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ചറ്റര്‍ മന്‍സിലിന്റെ കിഴക്ക്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കൈസര്‍ബാഗ്‌ കൊട്ടാരത്തിന്‌ സമീപത്താണ്‌ താരാവലി കോത്തി, റോഷന്‍-ഉദ്‌-ദൗളാ കോത്തി, ചൗലാഖി കോത്തി എന്നിവ.

വാജിദ്‌ അലി ഷാ കല്‍ക്കത്തയിലേക്ക്‌ രക്ഷപ്പെട്ടതിന്‌ ശേഷം അദ്ദേഹത്തിന്റെ പത്‌നി മറ്റു നവാബുമാരുമായി ചേര്‍ന്ന്‌ തങ്ങള്‍ക്ക്‌ എതിരെ ഗൂഢാലോചന നടത്തുന്നതായി ബ്രിട്ടീഷുകാര്‍ ഭയന്നു. കൈസര്‍ബാഗ്‌ കൊട്ടാരമാണ്‌ ഗൂഢാലോചനാ കേന്ദ്രമെന്നും അവര്‍ സംശയിച്ചു. തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ഈ കൊട്ടാരം നശിപ്പിച്ചു. കൊട്ടാരസമുച്ചയത്തിന്റെ വലിയൊരു ഭാഗവും ശവകുടീരങ്ങളും നവാബിന്റെ വസതിയുമെല്ലാം ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടു.

മനോഹരമായ തൂണുകള്‍, വെണ്‍കൊറ്റക്കുടകള്‍, വിളക്കുകള്‍, മൂറിഷ്‌ ശൈലിയിലുള്ള മിനാരങ്ങള്‍ എന്നിവ ഈ കൊട്ടാരത്തിന്റെ സവിശേഷതകളായിരുന്നു. മുഗള്‍ നിര്‍മ്മാണ ശൈലിയും യൂറോപ്യന്‍ വാസ്‌തുശൈലിയും സമ്മേളിക്കുന്ന മണ്ഡപങ്ങളാണ്‌ ഇവിടുത്തെ മറ്റൊരു പ്രത്യേകത. യൂറോപ്യന്‍ ശൈലിയിലുള്ള സ്വര്‍ണ്ണം പൂശിയ കിരീടങ്ങളും പ്രതിമകളും മണ്ഡപങ്ങളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. ഈ കൊട്ടാരത്തില്‍ സ്‌ത്രീകള്‍ക്കായി പ്രത്യേകം മുറികള്‍ ഉണ്ടായിരുന്നു. കൊട്ടാരത്തിന്റെ മധ്യഭാഗത്തായി വെള്ള കല്ലില്‍ നിര്‍മ്മിച്ച 12 വാതിലുകളുള്ള ആകര്‍ഷകമായ ഒരു കെട്ടിടവും കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed