Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മധുബാനി

മധുബാനി - ജീവിതം അതിന്‍റെ വര്‍ണ്ണപ്പകിട്ടോടെ

9

ബീഹാറിലെ ദര്‍ഭംഗ ഡിവിഷനിലെ ഒരു ജില്ലയാണ് മധുബാനി. മധുബാനി എന്ന വാക്ക് ഓര്‍മ്മയില്‍ കൊണ്ട് വരുക മധുബനി ചിത്രകലയുടെ മനോഹരമായ കാഴ്ചകളാണ്.

പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍

ജയ്നഗര്‍, സൗരാത്, കിപേലശ്വര്‍സ്ഥാന്‍, ഭവാനിപൂര്‍, ‍ജഞ്ചര്‍പൂര്‍, ഫുല്ലഹാര്‍ എന്നിവയാണ് മധുബാനിയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍.

ചരിത്രം

1972 ല്‍ രൂപീകരിക്കപ്പെട്ട ദര്‍ഭംഗ ജില്ലയോളം മധുബാനിയുടെ ചരിത്രം നീളുന്നു. ഏറെ എഴുത്തുകാര്‍ ജന്മം കൊണ്ട സ്ഥലമാണിത്. ജനാധിപത്യത്തെ സ്വീകരിച്ച രണ്ടാമത്തെ നഗരം കൂടായിണിത്. മധുബാനി എന്ന വാക്ക് ഹിന്ദി വാക്കുകളായ മധു, വാണി എന്നിവയില്‍ നിന്ന് ഉത്ഭവിച്ചവയാണ്. മധു എന്നതിന് മധുരം എന്നും, ബാനി എന്നതിന് ശബ്ദം എന്നുമാണര്‍ത്ഥം.

ഇവിടെയുള്ള ജനങ്ങള്‍ ആഹ്ലാദവാന്മാരും, മധുരശബ്ദവുമുള്ളവരാണെന്നാണ് സങ്കല്പം. മിഥിലയാണ് ഇവിടെ ഉപയോഗിക്കപ്പെടുന്ന പ്രധാന ഭാഷ. എന്നിരുന്നാലും ഹിന്ദി, ഇഗ്ലീഷ്, ഉര്‍ദു ഭാഷയില്‍ അവഗാഹമുള്ളവരാണ് ഇവിടുത്തെ ജനങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് 56 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ക്ഷേത്രങ്ങളുടെയും, കോവിലുകളുടെയും ഏറെ പുരാതനാവശിഷ്ടങ്ങളുണ്ട്.

വര്‍ഷത്തില്‍ എല്ലാക്കാലത്തും ഇവിടെ സന്ദര്‍ശകരെത്തുന്നു. മധ്യകാലഘട്ടത്തിന്‍റെ തുടക്കത്തിലുള്ള പുരാതവസ്തു ശേഷിപ്പുകള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാനാവും.

കാലാവസ്ഥ

മിതോഷ്ണ മേഖലയായ മധുബാനിയില്‍ മിക്കപ്പോഴും ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. മധുരമുള്ള മത്സ്യവും, മഖാനയും സന്ദര്‍ശകരുടെ നാവില്‍ രുചി പകരുന്ന മധുബാനിയുടെ സ്വന്തം വിഭവങ്ങളാണ്. ചാത് ആണ് ഇവിടുത്തെ ഒരു പ്രധാന ഉത്സവം.

മധുബാനിയുടെ സാംസ്കാരിക പാരമ്പര്യം

മിഥിലിയന്‍ കരകൗശലത്തില്‍ പ്രമുഖ സ്ഥാനമുള്ളതാണ് നെയ്ത്തും, നൂല്‍നൂല്‍പ്പും. ഇവിടുത്തെ കൈത്തറി വസ്ത്ര നിര്‍മ്മാണം ഏറെ പ്രശസ്തവും, മികച്ച ഗുണനിലവാരം ഉള്ളതുമാണ്. സ്ത്രീകളാണ് ഏറെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. മധുബാനിയില്‍ ഏറെ പുരാവസ്തു ശേഷിപ്പുകളുമുണ്ട്.

പച്ചക്കറിയും, വിളക്ക് കരിയും ഉപയോഗിച്ചുള്ള പെയിന്‍റിംഗ് ഏറെ പ്രശസ്തമാണ്. ഇതിനുള്ള കാന്‍വാസായി തുണിയും, കടലാസും ഉപയോഗിക്കുന്നു. മധുബാനി ലോക്ഗീതും ഏറെ പ്രശസ്തമാണ്.

മധുബാനി ടൂറിസം

മധുബാനിയ സന്ദര്‍ശിക്കുന്നവര്‍ അതിന്‍റെ മനോഹാരിതയിലും, പാരമ്പര്യത്തിലും ആകൃഷ്ടരാകാതിരിക്കില്ല. മനോഹരമായ ഒരു സഞ്ചാരകേന്ദ്രമായ മധുബാനി ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ്.

ഭഗവതി ക്ഷേത്രവും, ഉഗര്‍നാഥ് ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. മധുബാനിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണിവ.

മധുബാനി പ്രശസ്തമാക്കുന്നത്

മധുബാനി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മധുബാനി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മധുബാനി

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന മധുബാനിയിലേക്ക് കുറഞ്ഞ ചെലവില്‍ ബസില്‍ എത്തിച്ചേരാം. സമീപ നഗരങ്ങളിലേക്കെല്ലാം ബസ് സൗകര്യം ഇവിടെ നിന്ന് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മധുബാനിയില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. ന്യൂ ഡല്‍ഹി, അമൃത്‍സര്‍, ജയനഗര്‍, സഹ്രാസ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം മധുബാനിയിലേക്ക് ട്രെയിന്‍ സര്‍വ്വീസുണ്ട്. ഷഹീദ് എക്സ്പ്രസ്, ഗംഗാസാഗര്‍ എക്സ്പ്രസ് എന്നിവയാണ് ഇതിലേ കടന്ന് പോകുന്ന പ്രധാന ട്രെയിനുകള്‍ .
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മധുബാനിയിലേക്കെത്താന്‍ അടുത്തുള്ള എയര്‍പോര്‍ട്ടായ ഗുവാഹത്തിയെ ആശ്രയിക്കാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Sep,Fri
Return On
12 Sep,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Sep,Fri
Check Out
12 Sep,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Sep,Fri
Return On
12 Sep,Sat