മധുരയിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് മീനാക്ഷി അമ്മന്‍ ക്ഷേത്രം മ്യൂസിയം. ക്ഷേത്ര കോംപൗണ്ടിലെ 1000 തൂണ്‍മണ്ഡപത്തിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ 1200 കൊല്ലത്തെ ചരിത്രം പറയുന്ന മനോഹര കാഴ്ചകളാണ് മ്യൂസിയത്തിന്റെ പ്രത്യേകത.
ദ്രാവിഡ ശൈലിയിലാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. വിഗ്രഹങ്ങള്‍, ചിത്രങ്ങള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവയുടെ അത്ഭുത ശേഖരമാണ് മീനാക്ഷി അമ്മന്‍ ക്ഷേത്രം മ്യൂസിയം.



Click it and Unblock the Notifications