പാറയില്‍ കൊത്തിയുണ്ടാക്കിയിരിക്കുന്ന ടൈഗേര്‍സ് കേവ് ഒരു ഹിന്ദു ക്ഷേത്രമായി കണക്കാക്കപ്പെടുന്നു. ഇത് മഹാബലിപുരത്തെ സലുവങ്കുപ്പം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഗുഹാമുഖത്ത് കൊത്തിവെച്ചിരിക്കുന്ന കടുവതലകളുടെ രൂപമാണ് ഇതിനു ടൈഗേര്‍സ് കേവ് എന്ന പേര് വരാന്‍ കാരണം. എട്ടാം നൂറ്റാണ്ടില്‍ പല്ലവ രാജാക്കന്മാര്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഈ നിര്‍മ്മിതി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും ഭംഗിയേറിയ ഒന്നാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ആണ് ഇപ്പോള്‍ ഇതിന്റെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. 2005 ല്‍ ഇവിടെ നടത്തിയ ഒരു ഉല്‍ഖനനത്തില്‍ സംഗം കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന സുബ്രമണ്യ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുണ്ടായി. ഈ സ്ഥലത്തു നിന്നും വളരെ അടുത്താണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു തീര്‍ത്ഥാടക പ്രദേശമാണെങ്കില്‍ കൂടിയും എല്ലാ തരത്തില്‍പെട്ട സഞ്ചാരികള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു നിര്‍മ്മിതിയാണ് ഇത്. കാര്‍ പാര്‍ക്കിംഗ് ചാര്‍ജ് ആയ 10 രൂപ മാത്രമാണ് ഇവിടെ സഞ്ചാരികള്‍ക്ക് ചെലവു വരുന്നത് പ്രവേശനമെല്ലാം സൗജന്യമാണ്.



Click it and Unblock the Notifications