വളരെ ചെറിയ എന്നാല്‍ മനോഹരമായ ഗ്രാമമാണ് തേന്‍കുറിശ്ശി. പാലക്കാട് നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. റോഡുമാര്‍ഗ്ഗം സുഖകരമായി ഇവിടെ എത്തിച്ചേരാം. പാലക്കാട് നഗരത്തില്‍ നിന്നും ഇവിടേയ്ക്ക് ഒട്ടേറെ ബസുകളുണ്ട്. തേന്‍കുറിശ്ശിയില്‍ നിന്നും വീണ്ടും ഒരുമണിക്കൂറോളം യാത്രചെയ്താല്‍ നെല്ലിയാമ്പതിയില്‍ എത്താം, സുഖകരമായ കാലാവസ്ഥയുള്ള നെല്ലിയാമ്പതിയില്‍ ഏറെ ഓറഞ്ച് തോട്ടങ്ങളും മറ്റുമുണ്ട്.
തായന്‍കാവ് ക്ഷേത്രം, ഇളമണ്ണം ശങ്കരനാരായണ ക്ഷേത്രം, ശിവ ക്ഷേത്രം തുടങ്ങി പഴക്കമേറിയ ചില ക്ഷേത്രങ്ങളുമുണ്ട് തേന്‍കുറിശ്ശിയില്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് അമ്പലനടയ്ക്കടുത്തുള്ള ശിവക്ഷേത്രം. അയ്യപ്പന്‍വിളക്ക്, ശിവരാത്രി, നവരാത്രി, ധനുമാസത്തിലെ തിരുവാതിര, ഉത്രാടം, തിരുവോളം തുടങ്ങിയ അവസരങ്ങളില്‍ ഇവിടെ വിശേഷാല്‍പൂജകളും ഉത്സവങ്ങളും നടക്കാറുണ്ട്. നെല്ലിയാമ്പതിയുടെയും നെന്‍മാറയുടെയും കവാടമാണ് തേന്‍കുറിശ്ശി എന്നുവേണമെങ്കില്‍ പറയാം.



Click it and Unblock the Notifications