മനാലിയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നാണ് ഹഡിംബ ക്ഷേത്രം. 1533 ലാണ് ഹഡിംബ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഹിന്ദു പുരാണത്തിലെ ഹിഡുംബന് എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ എന്നാണ് വിശ്വാസം. ക്ഷേത്രത്തിനുള്ളിലെ പവിത്രശിലയെ ദേവിയുടെ പ്രതിരൂപമായിക്കണ്ട് ഇവിടെ ഭക്തര്‍ ആരാധിക്കുന്നു. ഘോര്‍ പൂജയാണ് ഹഡിംബ ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ ആചാരം. ദേവി ഹഡിംബയുടെ ജന്മദിനമായ ഫെബ്രുവരി 14 നാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്.