മാണ്ഢിയുടെ ഹൃദയഭാഗത്ത് വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും ഒരുപോലെയെത്തുന്ന പ്രസിദ്ധ പുരാതന ക്ഷേത്രമാണ് ഭൂതനാഥക്ഷേത്രം.എ ഡി 1527 ല്‍ രാജ അജ്ബര്‍സെന്‍ ആണ് ഈ ശിവക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. ബ്യൂളിയില്‍ നിന്നും ഷിംലയിലേക്ക് തലസ്ഥാനം മാറ്റിയപ്പോഴായിരുന്നു ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി.
മാണ്ഢി ഭരിച്ചിരുന്ന ദേവന്‍ രാജ്മാധവും സമീപ പ്രദേശങ്ങളിലെ മറ്റ് ദേവന്‍മാരും ദേവതകളും മഹാശിവരാത്രി സമയം ഭഗവാന്‍റെ എഴുന്നള്ളിപ്പിനു മുമ്പായി മാണ്ഢിയില്‍ ദര്‍ശനം നടത്താറുണ്ടായിരുന്നു എന്നാണ് പഴങ്കഥ.ഒരാഴ്ച്ച നീണ്ട ശിവരാത്രി ആഘോഷങ്ങളാണ് ഇന്നും ഭൂതനാഥക്ഷേത്രത്തില്‍ നടക്കാറുള്ളത്. ആയിരക്കണക്കിന് ഭക്തര്‍ക്കൊപ്പം നൂറോളം പ്രദേശിക ദേവതകളും ഈ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിശ്വാസം.



Click it and Unblock the Notifications