Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മംഗലാപുരം » ആകര്‍ഷണങ്ങള് » സുല്‍ത്താന്‍ ബത്തേരി

സുല്‍ത്താന്‍ ബത്തേരി, മംഗലാപുരം

57

ബ്രട്ടീഷുകാരുടെ യുദ്ധക്കപ്പലുകളടുക്കുന്നത് തടയുവാനായി ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതാണ് സുല്‍ത്താന്‍ ബത്തേരി എന്നറിയപ്പെടുന്ന ഈ കോട്ട. മരണത്തിന് പതിനഞ്ചു വര്‍ഷം മുന്‍പ് 1784 ലാണ് ടിപ്പു സുല്‍ത്താന്‍ ഈ കോട്ട നിര്‍മിച്ചത്. ഗുരുപുര നദിയിലേക്ക് ഇംഗ്ലീഷുകാരുടെ യുദ്ധക്കപ്പലുകള്‍ അടുക്കുന്നത് തടയാനായിരുന്നു കോട്ടയുടെ നിര്‍മാണം. കോട്ട എന്നതിലുപരിയായി ഒരു വാച്ച് ടവര്‍ എന്നുവേണമെങ്കിലും ഇതിനെ വിളിക്കാം.

സുല്‍ത്താന്‍ ബത്തേരിയുടെ പഴയ പേര് സുല്‍ത്താന്‍സ് ബാറ്ററി എന്നായിരുന്നത്രേ. വാച്ച് ടവറില്‍ വെടിമരുന്നുകള്‍ സൂക്ഷിക്കുന്നതിനായി ഒരു ഭൂഗര്‍ഭ അറയുണ്ട്. ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് കപ്പലുകള്‍ നിര്‍മിക്കാനും പടക്കോപ്പുകള്‍ സൂക്ഷിക്കാനും മറ്റും ഉപയോഗിച്ചിരുന്ന തന്ത്രപ്രധാനമായ സ്ഥലമായിരുന്നു സുല്‍ത്താന്‍ ബത്തേരി എന്ന സൂചനയാണ് നമുക്കിത് തരുന്നത്. പ്രധാനപ്പെട്ട ഒരു നാവിക ആസ്ഥാനം കൂടിയായിരുന്നു സുല്‍ത്താന്‍ ബത്തേരി.

പടികള്‍ കയറി വോച്ച് ടവറിന്റെ മുകളിലെത്തിയാല്‍ അറബിക്കടലിന്റെ മനോഹാരിതയും പശ്ചിമഘട്ടത്തിന്റെ വിദൂരദൃശ്യവും ചേര്‍ന്ന സുന്ദരദൃശ്യം ആസ്വദിക്കാന്‍ കഴിയും. നിര്‍മാണ കൗശലത്തിന്റെയും പ്രകൃതിസൗന്ദര്യത്തിന്റെയും മിശ്രണമാണ് ഈ കോട്ട. വാച്ച് ടവര്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെങ്കിലും പ്രകൃതിദത്തമായ സൗന്ദര്യാസ്വദകകര്‍ക്ക് പ്രിയപ്പെട്ട സഞ്ചാരകേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed