17ാം നൂറ്റാണ്ടില്‍ രാജാ ജഗത്ത്സിംഗ് മണികരനില്‍ നിര്‍മ്മിച്ച രാമചന്ദദേവക്ഷേത്രം ഇന്ന് സഞ്ചാരികളുടേയും തീര്‍ത്ഥാടകരുടേയും പ്രധാന താവളങ്ങളിലൊന്നാണ്. ഭഗവാന്‍ വിഷ്ണുവിന്‍റെ ഏഴാം അവതാരവും അയോധ്യയിലെ രാജാവുമായിരുന്ന ശ്രീരാമന്‍ അയോധ്യയില്‍ നിന്നും മണികരനിലേക്ക് മാറ്റി സ്ഥാപിച്ച ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം.
ക്ഷേത്രഭിത്തിയിലെ ഒരു കല്ലില്‍ ക്ഷേത്രത്തിന്‍റെ ചരിത്രത്തെക്കുറിച്ച് കൊത്തിവച്ചിട്ടുണ്ടെങ്കിലും അത് ഇന്ന് അവ്യക്തമാണ്. 1889 ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന രാജാ ദിലീപ് സിംഗ് ക്ഷേത്രം പുതുക്കിപ്പണിതിരുന്നു. ഇന്ന് ഒരു ട്രസ്റ്റിന്‍റെ കീഴിലാണ് ഈ ക്ഷേത്രമുള്ളത്. സന്ദര്‍കര്‍ക്കായി മൂന്നു ഹാളുകളും നാല്‍പ്പത് മുറികളും ക്ഷേത്രത്തിന്‍റെ ഭാഗമായുണ്ട്.



Click it and Unblock the Notifications