മണികരനില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് പുള്‍ഗ. പൈന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടാണ് പുള്‍ഗയുടെ പ്രത്യേകത.ട്രക്കിഗില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പുള്‍ഗ ഒരു അവിസ്മരണീയ അനുഭവമായിരിക്കും. 1600 മീറ്റര്‍ ഉയരത്തിലുള്ള ചെങ്കുത്തായ വഴികള്‍ താണ്ടി സഞ്ചാരികള്‍ക്ക് പുള്‍ഗയില്‍ നിന്നും കാസോളിലേക്ക് ട്രക്കിംഗ് നടത്താം.പുള്‍ഗയില്‍ നിന്നും മണികരനിലേക്കും ഖിര്‍ഗംഗയിലേക്കും കാട്ടുപാതയുണ്ട്.ട്രക്കിംഗിനിടെ സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ റെസ്റ്റ് ഹൌസും പുള്‍ഗയിലുണ്ട്.



Click it and Unblock the Notifications