കുന്താപുര താലൂക്കിന്റെ ആസ്ഥാനമായ കുന്താപുരമാണ് മറവാന്തെയിലെത്തിയാല്‍ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. സൂര്യന്റെ നഗരമെന്ന വിളിപ്പേര് കൂടിയുണ്ട് കുന്താപുരത്തിന്. കുന്തേശ്വരക്ഷേത്രത്തില്‍ നിന്നാണ് നഗരത്തിന് ഈ പേര് കിട്ടിയത്. പതിനാറാം നൂറ്റാണ്ടില്‍ ഇവിടെ താമസിച്ചിരുന്ന പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ മിഷനറിമാരാണ് ഈ നഗരത്തിന്റെ ശില്‍പികള്‍ എന്നു കരുതപ്പെടുന്നു.
തുടര്‍ന്ന് ടിപ്പു സുല്‍ത്താനും പിന്നീട് ബ്രിട്ടീഷുകാരും കുന്താപുരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് ഭാഗത്തും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കുന്താപുരം ബൈന്ദൂര്‍ രാജാക്കാന്മാരുടെ കാലത്ത് പ്രധാനപ്പെട്ട തുറമുഖമായിരുന്നു. വടക്ക് ഭാഗത്ത് പഞ്ചഗംഗവലി, കിഴക്ക് കാലാഘര്‍ നദി, പടിഞ്ഞാറ് കോടി തീര്‍ത്ഥവും അറബിക്കടലും എന്നിങ്ങനെയാണ് കുന്താപുരത്തിന്റെ അതിര്‍ത്തികള്‍.
എന്നിരുന്നാലും കുറച്ച് യാത്രാബോട്ടുകളുണ്ട് എന്നല്ലാതെ ഇവിടെ ജലഗതാഗതത്തിന്റെ സാധ്യതകള്‍ അത്രകണ്ട് ഉപയോഗപ്പെടുത്തിയിട്ടില്ല. സമീപനഗ്രാമങ്ങളായ കോടിയിലേക്കും ഗംഗോളിയിലേക്കും ഇവിടെ നിന്നും ബോട്ടില്‍ സഞ്ചരിക്കാന്‍ സാധിക്കും.



Click it and Unblock the Notifications