ദേശീയതയെ ആദരിച്ച് 1972 ലാണ് ഗാന്ധിമെമ്മോറിയല്‍ എന്ന സ്ഥാപനത്തിന് ശിലാന്യാസം നടത്തിയത്. വിദ്യാകര്‍ കവി എന്ന പ്രമുഖ ഗാന്ധിയനാണ് ഇത് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മഹാത്മജിയുടെ ചരിത്രപ്രസിദ്ധമായ ചമ്പാരണ്‍ സത്യാഗ്രഹത്തെ അനുസ്മരിച്ചാണ് ഇത് പണിതത്. ചമ്പാരണിലെ സാധുക്കളായ കര്‍ഷകരോട് ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിച്ചുപോന്ന പീഢനങ്ങള്‍ക്കെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് ഗാന്ധിജിയാണ്.