മോതിഹാരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് ചരിത്രപ്രാധാന്യമുള്ള ജീല്‍ ജലാശയം. ഇരു കരയിലെയും നയനാഭിരാമമായ പ്രകൃതി, സന്ദര്‍ശകരുടെ മനം കവരാന്‍ പോന്നതാണ്. ചുറ്റുപാടുമുള്ള സൌന്ദര്യം ആവോളം ആസ്വദിച്ച് കായല്‍ പരപ്പിലൂടെ ബോട്ട് യാത്ര നടത്താന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ട്.
ഇവിടെ നിന്നുള്ള അസ്തമയക്കാഴ്ചയും അന്തിച്ചോപ്പും ക്യാമറക്കണ്ണിലൂടെ മനസ്സില്‍ ചില്ലിട്ട് വെക്കാന്‍ മോത്തിഹാരിയിലെത്തുന്നവര് മറക്കാറില്ല.