Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൈസൂര്‍ » ആകര്‍ഷണങ്ങള് » ഫോക് ലോര്‍ മ്യൂസിയം

ഫോക് ലോര്‍ മ്യൂസിയം, മൈസൂര്‍

133

ജയലക്ഷ്മി വിലാസ് മാന്‍ഷനിലാണ് ഫോക് ലോര്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്.  6500 ലധികം ഫോക് ലോര്‍ ലേഖനങ്ങളും ചരട് കൊണ്ട് നിയന്ത്രിക്കുന്ന പാവകളും മറ്റ് ദക്ഷിണേന്ത്യന്‍ കൗശലവസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ഈ മ്യൂസിയം 1968ലാണ് നിര്‍മിച്ചത്. ഇതോടൊപ്പം വിവിധതരം നൃത്തരൂപങ്ങള്‍, നാടക- സംഗീത ഉകരണങ്ങള്‍ എന്നിവയും മ്യൂസിയത്തില്‍ കാണാം.

മ്യൂസിയം ഗാലറിയില്‍ പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ പാവകള്‍, ഫോക് ലോര്‍, കലാരൂപങ്ങള്‍, നാടോടിരൂപങ്ങള്‍ എന്നിവ സൂക്ഷിച്ചിരിക്കുന്നു. താലേഭൂത, കാളീഭൂത, മാരി, സോമ, ഗഡിമാരി എന്നിങ്ങനെയുള്ള വിവിധതരം പാവകള്‍ പലവലിപ്പങ്ങളിലായി ഇവിടെയുണ്ട്. തട്ടാന്മാര്‍, കുശവന്മാര്‍, മൂശാരിമാര്‍, മുക്കുവന്മാര്‍, കൊല്ലന്മാര്‍, കൃഷിക്കാര്‍ തുടങ്ങിയവരുടെ ഉപകരണങ്ങളും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വിവിധതരം ആയുധങ്ങള്‍, വിളക്കുകള്‍, പാത്രങ്ങള്‍, കടയാനുപയോഗിക്കുന്ന ഉപകരണങ്ങള്‍, പാചകസാമഗ്രികള്‍ തുടങ്ങിയവയും ഇവിടെ കാണാം.

യക്ഷഗാനം, കഥകളി, ആന്ധ്രാപ്രദേശിലെ കലാരൂപങ്ങള്‍ മുതലായവയുടെ വേഷവിധാനങ്ങള്‍,  മ്യൂസിയത്തിന്റെ ഫോക് ലോര്‍ വിഭാഗത്തില്‍ കാണാം. അത്യപൂര്‍വ്വമായ ഒരു ഹനുമാന്‍ കിരീടവും ഇവിടെയുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് സന്ദര്‍ശകസമയം. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും മ്യൂസിയം അവധിയായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed