നാഗപട്ടിണത്ത് നിന്ന് ആറ് കിലോമീറ്ററകലെ പൊരുള്‍വായ്ത്തച്ചേരി എന്ന ഗ്രാമത്തിലാണ് അറുമുഖസ്വാമി ക്ഷേത്രം. സുബ്രഹ്മണ്യസ്വാമിയുടെ നാമത്തിലാണ് ഈ ക്ഷേത്രം. സുബ്രഹ്മണ്യസ്വാമിയുടെ പ്രതിമ ഒരു മയിലിന്‍റെ രൂപത്തിനടുത്തായി ഇവിടെയുണ്ട്. ഈ പ്രതിമ നിര്‍മ്മിച്ച ശില്പിയില്‍ സംപ്രീതനായ രാജാവ് ധാരാളം സമ്പത്ത് നല്കി എന്നാണ് കഥകള്‍. എന്നാല്‍ ഇതുപോലെ മറ്റൊന്ന് ഉണ്ടാക്കാതിരിക്കാനായി രാജാവ് ശില്പിയുടെ വിരലുകള്‍ വെട്ടിക്കളഞ്ഞുവത്രേ.



Click it and Unblock the Notifications