Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗാര്‍ജുനസാഗര്‍ » ആകര്‍ഷണങ്ങള് » നാഗാര്‍ജുനകൊണ്ട

നാഗാര്‍ജുനകൊണ്ട, നാഗാര്‍ജുനസാഗര്‍

10

ഇപ്പോള്‍ ആന്ധ്രയിലെ നല്‍ഗൊണ്ട ജില്ലയുടെ ഭാഗമായ ഈ സ്ഥലം പുരാതനമായ ഒരു ബുദ്ധമതകേന്ദ്രമാണ്. നാഗാര്‍ജുനസാഗറില്‍ നിന്നും വളരെ അടുത്തായിട്ടാണ് ദ്വീപ് പോലുള്ള ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

1960ല്‍ നാഗാര്‍ജുനസാഗറിന്റെ പണികള്‍ നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്ന ഒരു കുന്ന് ജലത്താല്‍ചുറ്റപ്പെട്ട് ദ്വീപായി മാറിയാണ് നാഗാര്‍ജുനകൊണ്ട രൂപം കൊണ്ടത്. ഇന്ത്യയിലെ പ്രമുഖ ബുദ്ധമത കേന്ദ്രങ്ങളില്‍ ഒന്നായിട്ടാണ് ഇത് പരിഗണിയ്ക്കപ്പെടുന്നത്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇവിടെ സന്ദര്‍ശകര്‍ എത്താറുണ്ട്.

അണക്കെട്ട് നിര്‍മ്മാണത്തെത്തുടര്‍ന്ന് രൂപപ്പെട്ട തടാകത്തില്‍ മുങ്ങിയ കുന്ന് പണ്ട് ശ്രീ പര്‍വ്വത എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബുദ്ധ സന്യാസിയായിരുന്ന നാഗാര്‍ജുനയോടുള്ള ബഹുമാനാര്‍ത്ഥമാണ് ദ്വീപായി മാറിയ ഈ കുന്നിന് പിന്നീട് നാഗാര്‍ജുനകൊണ്ട എന്ന് പേരിട്ടത്. പണ്ട് ഇവിടെ ഏറെ ബുദ്ധ വിഹാരങ്ങളും സര്‍വ്വകലാശാലകളും ഉണ്ടായിരുന്നുവത്രേ. ഇവയുടെയെല്ലാം അവശിഷ്ടങ്ങള്‍ ഇപ്പോള്‍ ഇവിടെ കാണാന്‍ കഴിയും. ബുദ്ധന്റെ തനിച്ചുള്ള പ്രതിമകളും ബുദ്ധന്‍ ശിഷ്യന്മാര്‍ക്കൊപ്പമിരിക്കുന്ന തരത്തിലുള്ള പ്രതിമകളുമെല്ലാം ഇവിടെ കാണാം. പ്രകൃതിരമണീയമായ ഒരു സ്ഥലം കൂടിയാണ് നാഗാര്‍ജുനകൊണ്ട.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat