പ്രശസ്ത ചിത്രകാരനായ നിക്കോളാസ് റോറിച്ചിന്റെ പേരിലുള്ള ഈ ആര്‍ട്ട് ഗ്യാലറി നഗ്ഗറില്‍ നിന്നും 2 കിലോമീറ്റര്‍ അകലെ നഗ്ഗര്‍ കൊട്ടരത്തിലായി സ്ഥിതി ചെയ്യുന്നു. 1947 ല്‍ റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവത്തിന് ശേഷം ഇവിടെ എത്തിയ ചിത്രകാരന്‍ നിക്കോളാസ് റോറിച്ചും അദ്ദേഹത്തിന്റെ മകനും വരച്ച ഒട്ടേറെ പെയിന്റിംഗുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നഗ്ഗറിലെത്തുന്ന സഞ്ചാരികള്‍ക്ക് തികച്ചും പുതുമയാര്‍ന്ന അനുഭവം പകര്‍ന്നു നല്‍കുന്ന ഒന്ന് തന്നെയായിരിക്കും നിക്കോളാസ് റോറിച്ച് ആര്‍ട്ട് ഗ്യാലറി.
ഹിമാലയന്‍ മല നിരകളുടെ ഭംഗി അപ്പാടെ ആലേഖനം ചെയ്തിരിക്കുന്നവയാണ് ഈ പെയിന്റിംഗുകള്‍ മിക്കതും. ഇവ കൂടാതെ ഒട്ടനേകം റഷ്യന്‍ ചിത്രകരന്‍മാരുടെയും ഇന്ത്യന്‍ വ്യക്തികളുടെയും ചിത്രങ്ങളും ഇതിനുള്ളിലായി കാണാം. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ 1 മണി വരെയും ഉച്ചക്ക് 2 മണി മുതല്‍ 5 വരെയുമാണ് ഗ്യാലറിയിലേക്കുള്ള സന്ദര്‍ശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്.



Click it and Unblock the Notifications