രേണുക ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ് ഇത്. രേണുക തടാകത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദു വിശ്വാസം അനുസരിച്ച് പരശുരാമന്‍റെ അമ്മയാണ് രേണുക. പിതാവ് ജമദാഗ്നിയുടെ നിര്‍ദ്ദേശ പ്രകാരം മകന്‍ പരശുരാമന്‍ രേണുകയെ വധിച്ചതായാണ് വിശ്വാസം. ഗുര്‍ഖകള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ് ഈ ദുര്‍ഗ്ഗ ക്ഷേത്രം. ഒറ്റ രാത്രികൊണ്ടാണത്രേ ഇത് നിര്‍മ്മിക്കപ്പെട്ടത്.
എല്ലാവര്‍ഷവും നവംബറില്‍ രണുക തടാകക്കരയില്‍ രേണുക മേള നടക്കുന്നു. മതപരിപാടി എന്നതിലുപരി സംഗീത പരിപാടികളും, എക്സിബിഷനുകളും, നൃത്തങ്ങളുമൊക്കെ ഇവിടെ സംഘടിപ്പിക്കുന്നു. സാഹോദര്യത്തിന്‍റെ സന്ദേശമായി തൊപ്പികളും, തലക്കെട്ടും, കുടിവെള്ളവുമൊക്കെ ഇവിടെ ജനങ്ങള്‍ പരസ്പരം കൈമാറുന്ന രീതിയുണ്ട്.



Click it and Unblock the Notifications