ട്രെക്കിങ്ങ്, നഹന്‍

നഹനിലെത്തുന്ന സഞ്ചാരികളുടെ ഒരു പ്രധാന പരിപാടി ട്രെക്കിങ്ങാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ട്രെക്കിങ്ങ് അവസരമാണ് ഇവിടെ ലഭിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 3650 അടി ഉയരത്തിലുള്ള ചൂര്‍ദാര്‍ പര്‍വ്വതം ട്രെക്കിങ്ങിന് ഏറെ പ്രശസ്തമാണ്. റോക്ക് ക്ലൈംബിംഗിനും ഇവിടെ അവസരമുണ്ട്.

ജമു പീക്ക് മറ്റൊരു ട്രെക്കിങ്ങ് സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്ന് 932 അടി ഉയരെയുള്ള ഇവിടേക്ക് ചെറിയൊരു നടപ്പാത മാത്രമേയുള്ളു. അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നത്. താഴ്വരകളും, മഞ്ഞുപുതച്ച പര്‍വ്വതങ്ങളും, നദികളുമൊക്കെ സന്ദര്‍ശകരുടെ മനസില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിക്കും.

Please Wait while comments are loading...