ഹോം » സ്ഥലങ്ങൾ » നളന്ദ » ആകര്‍ഷണങ്ങള്‍
 • 01ഗോരാ കടോര

  ഗോരാ കടോര

  രാജ്ഗീറിന് സമീപമുള്ള ഈ ചെറുതടാകം മനോഹരമായ ഒരു പിക്നിക്ക് സ്പോട്ടാണ്. ഹിന്ദു ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചിട്ടുള്ളത്. മഹാഭാരത കഥയിലെ ജരാസന്ധ രാജാവിന്‍െറ കുതിരാലയം ഈ തടാകത്തിന് സമീപമായിരുന്നുവെന്നും അങ്ങനെയാണ് ഈ സ്ഥലത്തിന് ഗോരാ കടോരാ എന്ന പേര് ലഭിച്ചതെന്നുമാണ് ഐതിഹ്യം. ലോകസമാധാനം ലക്ഷ്യമിട്ട് ജപ്പാനീസ് സഹായത്തോടെ 1969ല്‍ നിര്‍മിച്ച പഗോഡക്ക് സമീപം ചെറുകുന്നുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ തടാക പരിസരത്തേക്ക് എത്താന്‍ കുതിരവണ്ടികളും ടോംഗകളുമാണ് നല്ലത്.

  ഉച്ചക്ക് രണ്ട് മണി വരെ മാത്രമാണ് പ്രവേശനം ഉള്ളൂവന്നതിനാല്‍ അതിരാവിലെ ഇവിടെ എത്തുന്നതാണ് നല്ലത്. നഗരത്തിരക്കില്‍ നിന്ന് അകന്ന് കാറ്റിന്‍െറയും ജലത്തിന്‍െറയും ശബ്ദം മാത്രം ശ്രവിച്ച് ഒരുദിനം ചെലവഴിക്കാന്‍ കൊതിക്കുന്നവര്‍ക്ക് നല്ല സ്ഥലമാണ് ഇവിടം.

  + കൂടുതല്‍ വായിക്കുക
 • 02ഹിരണെ പര്‍വത്

  ഹിരണെ പര്‍വത്

  പാല രാജവംശത്തിന്‍െറ ഭരണകാലത്ത് ഓദണ്ഡാപുര എന്നും ഉദ്ധണ്ഡാപുര എന്നും അറിയപ്പെട്ടിരുന്ന ഹിരണെ പര്‍വത് എട്ടാം നൂറ്റാണ്ടില്‍ പാല വംശ രാജാവായ ധര്‍മപാലയാണ് സ്ഥാപിച്ചത്. അന്ന് പഞ്ചനന്‍ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന ബുദ്ധ വിഹാരമായിരുന്ന ഇവിടം ഇന്ന് നഗരമായി വികാസം പ്രാപിച്ചു കഴിഞ്ഞു.

  നളന്ദ ജില്ലയുടെ തലസ്ഥാനമായ ബീഹാര്‍ ഷെരീഫ് എന്ന് അറിയപ്പെടുന്ന ഈ സ്ഥലം പ്രദേശവാസികള്‍ക്കിടയില്‍ ബാരി പഹ്രി എന്നാണ് അറിയപ്പെടുന്നത്. നളന്ദയിലെ അവശിഷ്ടങ്ങളില്‍ നിന്ന് 13 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം.

  + കൂടുതല്‍ വായിക്കുക
 • 03സരസ്വതി നദി

  സരസ്വതി നദി

  വേദങ്ങളില്‍ പരാമര്‍ശമുള്ളതാണ് നദി. ഈ നദി വറ്റിപോയെങ്കിലും അത്രത്തോളം കാലപഴക്കമുള്ള അതേ പേരിലുള്ള നദി നളന്ദ ജില്ലയിലെ രാജ്ഗീറില്‍ ഒഴുകുന്നുണ്ട്. അധികൃതര്‍ പ്രത്യേകം മുന്‍കൈയെടുത്ത് ഭൂനിരപ്പില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ കുഴിച്ച ശേഷമാണ് നദീ പ്രവാഹം കണ്ടത്തൊനായത്. ആളുകള്‍ക്ക് മുങ്ങിനിവരാനായി നദീതീരത്ത് കുളിക്കടവുകളും (ഗാട്ടുകളും) സ്ഥാപിച്ചിട്ടുണ്ട്. മണല്‍ക്കൂനയായി കിടന്നിരുന്ന സരസ്വതി നദീയാണ് ഇതെന്ന വിശ്വാസത്തില്‍ നിരവധി ഹൈന്ദവ വിശ്വാസികളാണ് ഈ നദിയില്‍ മുങ്ങിനിവരാനായി എത്തുന്നത്.

  നിരവധി പുരാണ ഗ്രന്ഥങ്ങളില്‍ ഈ നദിയുടെ പുണ്യത്തെ കുറിച്ച് പരാമര്‍ശമുണ്ട്. വായുപുരാണം അനുസരിച്ച് ഈ നദിയില്‍ ഒരൊറ്റ തവണ മുങ്ങി നിവര്‍ന്നാല്‍ ഗംഗാ നദിയില്‍ ഒരു വര്‍ഷം മുഴുവന്‍ കുളിച്ചതിന്‍െറ പ്രതിഫലമാണ്.

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
22 Feb,Thu
Return On
23 Feb,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Feb,Thu
Check Out
23 Feb,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Feb,Thu
Return On
23 Feb,Fri