നാമക്കലിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് തിരുച്ചെങ്കോട് അര്‍ധനാരീശ്വര ക്ഷേത്രം. 900 മീറ്ററോളം ഉയരമുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശിവന്‍െറ അര്‍ധനാരീശ്വര രൂപമാണ് പ്രതിഷ്ഠ. ശിവനും ഭാര്യ പാര്‍വതിയും കൂടിചേര്‍ന്നതാണ് അര്‍ധനാരീശ്വര രൂപമാണെന്നതാണ് വിശ്വാസം. ഒരിക്കലും വേര്‍പിരിയാതിരിക്കാന്‍ ശിവന്‍ തന്‍െറ ഇടതുഭാഗം ഭാര്യ പാര്‍വതിക്ക് നല്‍കിയെന്നതാണ് വിശ്വാസം. ഇതേതുടര്‍ന്നാണ് അര്‍ധനാരീ രൂപം ഉണ്ടായതെന്നതാണ് വിശ്വാസം.



Click it and Unblock the Notifications