മുഗള്‍ രാജാവായ ഷാജഹാന്റെ ഭരണകാലത്ത് നാര്‍നോലിന്റെ പ്രധാനമന്ത്രിയായിരുന്ന റായി ബാല്‍ മുകുന്ദദാസ് പണിതതാണ് ചട്ട റായി ബാല്‍ മുകുന്ദദാസ്. ഒട്ടനവധി സവിശേഷതകളുള്ള ഈ സൌധം ലക്ഷണമൊത്ത ഒരു രാജകീയ വിശ്രമകേന്ദ്രമാണ്. നിരവധി മുറികളും ഹാളുകളും മട്ടുപ്പാവുകളും ദിവാന്‍ ഇ ഖാസ് എന്ന ഗര്‍ഭ അറയും മാര്‍ബിള്‍ പാകിയ തറകളും മനോഹരമായ തൂണുകളും ഇതിനകത്തുണ്ട്.
കൃത്രിമമായുണ്ടാക്കിയ ജലധാരകളും അരുവികളും മാളികയ്ക്കുള്ളില്‍ ഒരു ശീതീകരിച്ച അന്തരീക്ഷം നിലനിറുത്തുന്നുണ്ട്. നാട്ടിന്‍പുറത്തെ പാടങ്ങളില്‍ വെള്ളം തേവാന്‍ ഉപയോഗിക്കുന്നത് പോലത്തെ ഒരു പേര്‍ഷ്യന്‍ വീല്‍ ഉപയോഗിച്ചാണ് ജലാശയങ്ങള്‍ നിറക്കുന്നത്. ഈ ജലാശയങ്ങളില്‍ നിന്ന് വെള്ളം ചാലുകളിലൂടെ കുത്തിയൊലിച്ച് താഴേക്ക് ഒഴുകുന്നു.
ഈ ജലധാരകള്‍ ഇപ്പോള്‍ ഏതായാലും പ്രവര്‍ത്തനക്ഷമമല്ല. ഭൂഗര്‍ഭ അറകളിലെ മൂന്ന് നിലകളിലും സൂര്യപ്രകാശം വേണ്ടുവോളം കടന്നുചെല്ലാവുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഡല്‍ഹി, ജയ്പൂര്‍ , മഹേന്ദ്രഘര്‍ എന്നിവിടങ്ങളിലേക്ക് ഈ മാളികയുടെ ഗര്‍ഭ അറയില്‍ നിന്ന് നിഗൂഢമായ തുരങ്കങ്ങളുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു അറ മാത്രമേ ഇന്ന് നിലവിലുള്ളു.



Click it and Unblock the Notifications