Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നവാന്‍ശഹര്‍

നവാന്‍ശഹര്‍- ദൈവത്തോട്‌ അടുത്ത്‌

26

പ്രസന്നമായ കാലാവസ്ഥ കൊണ്ടും പ്രകൃതി മനോഹരമായ സ്ഥലങ്ങള്‍ കൊണ്ടും പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്‌ നവാന്‍ശഹര്‍. ഈവിടുത്തെ ഭൂമിയുടെ ഭംഗിയും വളക്കൂറും കൂട്ടുന്നതില്‍ സത്‌ലജ്‌ നദിയുടെ സ്ഥാനം വളരെ വലുതാണ്‌. മുമ്പ്‌ നൗസാര്‍ എന്നറിയപ്പെട്ടിരുന്ന നവാന്‍ശഹറിന്‌ അഫ്‌ഗാന്‍ സൈനിക തലവനായിരുന്ന നൗഷേര്‍ ഖാനില്‍ നിന്നാണ്‌ ഈ പേര്‌ ലഭിക്കുന്നത്‌. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലയളവില്‍ ( 1295-1316) നഗരം നിര്‍മ്മിക്കുന്നത്‌ അദ്ദേഹമാണ്‌. 2008 ല്‍ പഞ്ചാബ്‌ മുഖ്യമന്ത്രിയായ പക്രാശ്‌ സിങ്‌ ബാദല്‍ നവാന്‍ശഹറിന്റെ പേര്‌ ഔദ്യോഗികമായി സഹീദ്‌ ഭഗത്സിങ്‌ നഗര്‍ എന്നാക്കി മാറ്റി. നവാന്‍ശഹറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

നവാന്‍ശഹറിലെ വിനോദ സഞ്ചാരം സമ്പന്നമാക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌. നൗഷേര്‍ ഖാന്‍ നിര്‍മ്മിച്ച അഞ്ച്‌ കോട്ടകള്‍ അഥവ ഹവേലി,ഗുരുദ്വാര നാനാക്‌സാര്‍, ഗുരുദ്വാര ഗുര്‍പ്രതാപ്‌ ,സനേഹി ക്ഷേത്രം, നഭ്‌്‌ കന്‍വാള്‍, കൃപാല്‍ സാഗര്‍ , ഗുരുദ്വാര ഗുരുപാല(സോത്രന്‍) തുടങ്ങിയ പ്രമുഖ ഗുരുദ്വാരകള്‍ ഇവിടയുണ്ട്‌. നവാന്‍ശഹറിലെത്തിയാല്‍ ഇവിടുത്തെ സ്ഥലങ്ങള്‍ക്ക്‌ പുറമെ സമീപത്തുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളായ ജലന്ധര്‍,ലുധിയാന,ഹോഷിയാര്‍പൂര്‍, സിംല എന്നിവയും സന്ദര്‍ശിക്കാം.

എങ്ങനെ എത്തിച്ചേരാം

സമീപ നഗരങ്ങളില്‍ നിന്നെല്ലാം റോഡ്‌, റയില്‍ മാര്‍ഗം നവാന്‍ശഹറിലെത്തിച്ചേരാം. ലുധിയാനയിലെ സഹ്നേവാള്‍ വിമാനത്താവളമാണ്‌ സമീപത്തുള്ളത്‌. ഒരു മണിക്കൂറില്‍ താഴെ മതി ഇവിടേയ്‌ക്കെത്താന്‍.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

ചൂട്‌ കൂടിയ വേനല്‍ക്കാലം, തണുത്ത ശൈത്യം, ഈര്‍പ്പമുള്ള വര്‍ഷകാലം എന്നിങ്ങനെയാണ്‌ നവാന്‍ശഹറില്‍ അനുഭവപ്പെടുന്നത്‌. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

നവാന്‍ശഹര്‍ പ്രശസ്തമാക്കുന്നത്

നവാന്‍ശഹര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നവാന്‍ശഹര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നവാന്‍ശഹര്‍

  • റോഡ് മാര്‍ഗം
    പഞ്ചാബിലെ ദേശീയ പാത 18 ല്‍ സ്ഥിതി ചെയ്യുന്ന നവാന്‍ശഹറിലേയ്‌ക്ക്‌ പൊതു, സ്വാകര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. പഞ്ചാബ്‌ റോഡ്‌ വെയ്‌സ്‌, പാട്യാല & കിഴക്കന്‍ പഞ്ചാബ്‌ എന്നിവയുടെ ബസുകള്‍ പഞ്ചാബിലെ ഇതര നഗരങ്ങളുമായും മറ്റ്‌ സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജില്ലയുടെ ഹൃദയഭാഗത്തായാണ്‌ നവാന്‍ശഹര്‍ റയില്‍വെസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌ പോകാന്‍ ഓട്ടോ റിക്ഷകളും ടാക്‌സികളും കിട്ടും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നവാന്‍ശഹറില്‍ നിന്നും 59 കിലോമീറ്റര്‍ അകലെയുള്ള ലുധിയാനയിലെ സഹ്നേവാള്‍ വിമാനത്താവളമാണ്‌ സമീപത്തായിട്ടുള്ളത്‌. വിമാനത്താവളത്തില്‍ നിന്നും നവാന്‍ശഹറിലെത്താന്‍ ബസ്‌, ടാക്‌സി സൗകര്യങ്ങള്‍ ഉണ്ട്‌. റോഡ്‌ മാര്‍ഗം എത്താന്‍ 40 മിനുട്ട്‌ സമയമെടുക്കും
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed