Search
  • Follow NativePlanet
Share
» »തുടര്‍ച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ജീവിക്കാൻ ഇങ്ങോട്ട് പോരെ

തുടര്‍ച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ജീവിക്കാൻ ഇങ്ങോട്ട് പോരെ

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചായി എട്ടാം തവണയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതവും ജീവിക്കാന് ഏറ്റവും യോജിച്ചതുമായ നഗരമായി അബുദാബി മാറുന്നത്. ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റിൻ്റെ (ഇഐയു) ഏറ്റവും പുതിയ ഗ്ലോബൽ ലൈവബിലിറ്റി സൂചികയിലും ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനമായ നാമ്പിയോയുടെ റാങ്കിങ്ങിലും അബുദാബി മുന്നിലെത്തി. ഇത്കൂടാതെ, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും ജീവിക്കാൻ കഴിയുന്ന നഗരമെന്ന നിലയിലും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു.

സുരക്ഷിതത്വത്തിന്‍റെ കാര്യത്തിൽ മറ്റു നഗരങ്ങൾക്ക് മാതൃകയാക്കാവുന്ന വിധത്തിലേക്ക് അബുദാബി ഇതോടെ മാറിയിരിക്കുകയാണ്. നംബിയോയുടെ സുരക്ഷാ സൂചികയിൽ 88.2 പോയിന്‍റ് അബു ദാബി നേടിയിട്ടുണ്ട്. കൂടാതെ അബുദാബിയുടെ കുറ്റകൃത്യ നിരക്ക് ഏറ്റവും താഴ്ന്ന പോയിന്‍റ് ആയ 11.8 സ്കോർ ആണുള്ളത് എന്നും എടുത്തുപറയേണ്ടാണ്. ഇത് ഇവിടെ വസിക്കുന്നവുരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഇതിൽ മാത്രം അബുദാബിയുടെ മേന്മ ഒതുങ്ങുന്നില്ല. മികച്ച ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, എന്നിവയും ഇവിടെയുണ്ട്. അബുദാബിയിലെ ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചർ ലോകത്തിലെ ഏറ്റവും മികച്ചതാണ്.

ആരോഗ്യരംഗത്തെ സമഗ്രത നഗരത്തിൻ്റെ ഉയർന്ന ജീവിത നിലവാരത്തിൽ നിർണായക പങ്ക് വഹിക്കുന്നു.67 ആശുപത്രികളും 1,068 ഫാർമസികളും ഉൾപ്പെടെ 3,323 ഹെൽത്ത് കെയർ സൗകര്യങ്ങളും 12,922 ലൈസൻസുള്ള ഡോക്ടർമാരും ഇവിടെയുണ്ട്. വിനോദസഞ്ചാരരംഗത്തും മുന്നേറുന്ന അബുദാബിയെ സംബന്ധിച്ചെടുത്തോളം മുന്നോട്ടുള്ള യാത്രകള്‍ക്കും ഈ നേട്ടം സഹായിക്കും.

അബുാദാബി മാത്രമല്ല, പല ഗൾഫ് നഗരങ്ങളും ജീവിക്കാനുള്ള സൗകര്യങ്ങളുടെ കാര്യത്തില് ഓരോ വർഷവും മുന്നിട്ട് വരികയാണ്. . കുവൈറ്റ് സിറ്റി, ദോഹ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ റാങ്കിംഗിൽ മുന്നേറുന്നു, യുഎഇയിലെ താമസസൗകര്യത്തിൽ ദുബായ് രണ്ടാം സ്ഥാനത്തും സുരക്ഷയുടെ കാര്യത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ്.

അഗോള സുരക്ഷയിൽ ആദ്യ പത്തിലെത്തിയ നഗരങ്ങള്
അബുദാബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് - 88.2
അജ്മാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് - 84.2
ദോഹ, ഖത്തർ - 84.0
തായ്‌പേയ്, തായ്‌വാൻ - 83.7
ദുബായ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് - 83.6
റാസ് അൽ-ഖൈമ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് - 82.9
മസ്‌കറ്റ്, ഒമാൻ - 80.6
ഹേഗ് (ഡെൻ ഹാഗ്), നെതർലാൻഡ്സ് - 79.7
മ്യൂണിക്ക്, ജർമ്മനി - 79.5
ട്രോൻഡ്ഹൈം, നോർവേ - 79.4 എന്നിവയാണവ
ആഗോള സുരക്ഷയിൽ ആദ്യ അഞ്ചിൽ ഇടംനേടിയ ഏക ഗൾഫ് ഇതര നഗരമാണ് തായ്പേയ്, നാലാം സ്ഥാനമാണ് ഇതിന് ലഭിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel news world gulf
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+