ദീപാവലിക്ക് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ യാത്ര പ്ലാൻ ചെയ്തിരുന്നോ?? എങ്കിൽ പ്ലാൻ മാറ്റിക്കോളൂ. ഇനി പ്രത്യേകം യാത്രാ പ്ലാനുകൾ ഇല്ലെങ്കിലും ഈ റൂട്ടിൽ യാത്രാ വിലക്ക് വന്നിരിക്കുകയാണ്. അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൻറെ അറ്റുകുറ്റ പണികൾക്കായി നവംബർ 6 തിങ്കളാഴ്ച മുതൽ വാഹന ഗതാഗത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
നേരത്തേയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് അറ്റുകുറ്റ പണികൾക്കായി റോഡ് അടയ്ക്കുന്നത്. അതിരപ്പിള്ളി ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക് പോസ്റ്റിലും തമിഴ്‌നാട്-മലക്കപ്പാറ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്ക് പോസ്റ്റിലും തടഞ്ഞ് വഴി തിരിച്ച് വിടുന്ന വിധത്തിലാണ് അധികൃതർ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. അത്യാവശ്യത്തിനുള്ള ഇരുചക്രവാഹനങ്ങളും ആംബുലൻസുകളും മാത്രമേ കടത്തിവിടുകയുള്ളുവെന്നാണ് റിപ്പോർട്ട്.

PC: Jaseem Hamza/Wikopedia
ഒക്ടോബർ മാസം അവസാനത്തിൽ പെയ്ത മഴയിൽ
അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിലെ അമ്പലപ്പാറ ഭാഗത്ത് ഒരുവശം മണ്ണിടിഞ്ഞ് പോയിരുന്നു. തുടർന്ന് അപകടാവസ്ഥയിലായ റോഡിൽ ഗാതഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങൾക്ക് മാത്രമായിരുന്നു നിയന്ത്രണം. പിന്നീട് കഴിഞ്ഞ ദിവസമാണ് ഗതാഗത നിയന്ത്രണം നടത്തി റോഡിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ തീരുമാനിച്ചത്.
അതിരപ്പിള്ളി-മലക്കപ്പാറ യാത്ര
കേരളത്തിലെ ഏറ്റവും മികച്ച കാനന റൂട്ടുകളിലും ഡ്രൈവിങ് റൂട്ടുകളിലും ഒന്നാണ് തൃശൂർ ജില്ലയിലെ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ട്. ഏറ്റവും എളുപ്പത്തിൽ ഒരുപാട് മനോഹരമായ കാഴ്ചകൾ കണ്ട് നടത്താന്‍ പറ്റിയ യാത്ര ആയതിനാൽ റൈഡ് പോകുവാനും കുടുംബമായി യാത്ര ചെയ്യുവാനുമെല്ലാം ആളുകൾ ഈ റൂട്ട് തിരഞ്ഞെടുക്കുന്നു. അന്തർ സംസ്ഥാന ടൂറിസം പാതയായ ചാലക്കുടി - ആനമല റോഡിലൂടെയാണ ഈ യാത്ര.

55.8 കിലോമീറ്റർ ദൂരം അഥവാ രണ്ടു മണിക്കൂർ സമയമാണ് ഈ യാത്രയ്ക്കായി വേണ്ടത്. കാടിനുള്ളിലൂടെ കടന്നു പോകുന്ന യാത്രയില് രസകരമായ ഒട്ടേറ കാഴ്ചകൾ കാണാം. പ്രകൃതിയെ അറിഞ്ഞ് പോകാൻ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യത്തിൽ തിരഞ്ഞെടുക്കാൻ പറ്റിയ യാത്രയായിരിക്കുമിത്. മലക്കപ്പാറ ടൗൺ കഴിഞ്ഞാൽ പിന്നെ തമിഴ്നാടാണ്. പലപ്പോഴും അതിരപ്പളളിയിൽ നിന്നും മലക്കപ്പാറ വഴി വാൽപ്പാറയിലേക്ക് പോകുന്ന വിധത്തിൽ യാത്ര ക്രമീകരിക്കുന്നവരും ഉണ്ട്.
ദീപാവലിക്ക് യാത്രയില്ല
ഈ ദീപാവലിക്ക് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ ഒരു യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ ആ റൂട്ട് മാറ്റിപ്പിടിച്ചേക്കാം. നവംബർ 6 മുതൽ 15 ദിവസത്തേയ്ക്കാണല്ലോ യാത്രാ വിലക്ക്. ദീപാവലിയുടെ വരാന്ത്യം കേരളത്തിലെ മറ്റു റൂട്ടുകളിലേക്കുള്ള യാത്രയ്ക്കായി മാറ്റിവയ്ക്കാം. വയനാട്, കണ്ണൂർ, കാസർകോഡ്, കോഴിക്കോട് തുടങ്ങിയ മലബാർ ജില്ലകളിൽ എല്ലാം അതിമനോഹരമായ, അധികമാളുകൾ എക്സ്പ്ലോർ ചെയ്യാത്ത നിരവധി റൂട്ടുകൾ ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












