ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്, ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന്, ജനുവരി 10 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പലയിടങ്ങളിലായി അറ്റുകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുക. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (കെപിടിസിഎൽ) നേതൃത്വത്തിലാണ് അറ്റുകുറ്റപ്പണികൾ മടക്കുക,.
വ്യാവസായിക ഇടങ്ങളിലും താമസ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്നതിനാൽ താമസക്കാരും ബിസിനസ്സുകളും തങ്ങളുടെ പ്ലാനുകൾ ഇതിനനുസരിച്ച് ക്രമീകരിക്കണം. വിവിധ ഇടങ്ങളിൽരാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ 5.5 മണിക്കൂർ വൈദ്യുതി മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്‌കോം) അറിയിച്ചു.

വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രവീന്ദ്ര നഗർ, പ്രശാന്ത നഗർ, സന്തോഷ് നഗർ, എയർഫോഴ്സ് ജലഹള്ളി വെസ്റ്റ് എന്നിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും. വൈഷ്ണവി നകാസ്ത്ര അപ്പാർട്ട്മെന്റുകൾ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ഗതി റോഡ് എന്നിവിടങ്ങളിലും കൃഷ്ണ ഫാബ്രിക്കേഷൻസ്, ജെമിനി ഇൻഡസ്ട്രീസ്, വിപ്രോ വെൽകാസ്റ്റ് ഫാക്ടറി തുടങ്ങിയ വ്യാവസായിക വാണിജ്യ സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങും.
വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന് അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനും നവീകരിക്കുന്നതിനും ഈ ഷെഡ്യൂൾ ചെയ്ത ഷട്ട്ഡൗൺ അത്യന്താപേക്ഷിതമാണ്. അഞ്ചര മണിക്കൂറോളം വൈദ്യുതി മുടങ്ങുന്നതിനാൽ ആളുകൾ അതിനനുസരിച്ചുള്ള ക്രമീരണങ്ങൾ നടത്തേണ്ടതാണ്. അതേസമയം അഞ്ചര മണിക്കൂറിൽ കൂടുതൽ വൈദ്യുതി മുടങ്ങാനുള്ള സാധ്യതയും ആളുകൾ പങ്കുവയ്ക്കുന്നു.
വൈദ്യുതി വിതരണത്തിനെതിരായ പ്രതിഷേധം
അതേസമയം, ഗുഡിബണ്ടെ താലൂക്കിലെ കർഷകർ ബെസ്കോം ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കാർഷിക പമ്പ് സെറ്റുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം. സ്ഥിരമായ ജലസേചന പദ്ധതികളില്ലാത്തതിനാൽ കർഷകർ കൂടുതലായി ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്.
എന്നാല് ഇവിടുത്തെ പരിമിതാമായ വൈദ്യുതി വിതരണം ജലസേചനത്തിന് പമ്പുകളുടെ പ്രവർത്തനം സാധ്യാക്കുന്നില്ല. ഇത് ബെസ്‌കോമിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












