ലക്ഷക്കണക്കിന് ആളുകൾ ജീവിക്കുന്ന, ആയിരക്കണക്കിനാളുകൾ പലവിധ ആവശ്യങ്ങൾക്കായി ദിവസവും സമീപിക്കുന്ന നഗരമാണ് ബെംഗളുരു. അന്താരാഷ്ട്ര കമ്പനികളടക്കം എണ്ണമറ്റ വ്യവസായ സ്ഥാപനങ്ങളും ബാംഗ്ലൂരിൽ പ്രവർത്തിക്കുന്നു. കൂടാതെ യാത്രകൾക്കും മറ്റാവശ്യങ്ങൾക്കുമായി ബാംഗ്ലൂരിൽ എത്തുന്നവരും നിരവധിയുണ്ട്. അതുകൊണ്ടുതന്നെ നഗരത്തിനുണ്ടാകുന്ന ചെറിയ മാറ്റങ്ങളും പ്രശ്നങ്ങളും ബാധിക്കുക എല്ലാവരെയുമാണ്. ഇപ്പോഴിതാ, ബെംഗളരു നഗരത്തെ ഏറ്റവും ബാധിച്ചിരിക്കുന്നത് ഇവിടുത്തെ പവർ കട്ടാണ്. ഓഗസ്റ്റ് 31 ശനിയാഴ്ചയും ബാംഗ്ലൂരിൽ വൈദ്യുതി മുടക്കം തുടരും.
ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയും (ബെസ്‌കോം), കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) ഉൾപ്പെടെയുള്ള പവർ ഏജൻസികളുടെ ഇലക്‌ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള ഷെഡ്യൂൾ ചെയ്‌ത അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് ബെംഗളുരു നഗരത്തിൽ നേരത്തെ ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കം നേരിടുന്നത്.
PC:Andrey Metelev/ Unsplashബിസിനസ് ഡിസ്ട്രിക്റ്റ് ഉൾപ്പെടെ ബെംഗളൂരുവിൻറെ വിവിധ ഭാഗങ്ങളിൽ ദിവസം മുഴുവൻ വൈദ്യുതി മുടങ്ങിയേക്കും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. രാവിലെ 10.00 മണി മുതൽ വൈകിട്ട് 3.00 മണി വരെ പവർ കട്ട് തുടരും. അതേസമയം ചിലയിടങ്ങളില്‍ വൈദ്യുതി മുടക്കം നേരത്തെ ആരംഭിച്ച് വൈകിട്ട് 6.00 മണി വരെ നീണ്ടേക്കാനും സാധ്യതയുണ്ട്.
നിലവിലുള്ള വിവിധ പദ്ധതികളും അറ്റകുറ്റപ്പണികളും കാരണം ബെസ്‌കോമും കെപിടിസിഎല്ലും ബെംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുതി വിതരണ തടസ്സങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ജോലിക്കാർക്ക് അവധിയുള്ള ശനി, ഞായർ ദിവസങ്ങളിലാണ് വൈദ്യുതി മുടക്കങ്ങൾ പലതും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
റിസീവിംഗ് സ്റ്റേഷനുകളിലേക്കും ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോർമറുകളിലേക്കും അപ്‌ഗ്രേഡുചെയ്യുന്നത് ഉൾപ്പെടെയുള്ള പണികളാണ് നടക്കുന്നത്. കൂടാതെ, അടിസ്ഥാന സൗകര്യ വികസനം, നവീകരണ ശ്രമങ്ങൾ, ലൈൻ മെയിൻ്റനൻസ്, ഓവർഹെഡിൽ നിന്ന് അണ്ടര്‍ ഗ്രൗണ്ടിലേക്ക് കേബിളുകൾ മാറ്റൽ, പോൾ റീലോക്കേഷൻ, റിംഗ് മെയിൻ യൂണിറ്റ് , പരിപാലനം, ട്രീ ട്രിമ്മിംഗ്, ജലവിതരണ മെച്ചപ്പെടുത്തൽ എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
ഓഗസ്റ്റ് 31 ശനിയാഴ്ച വൈദ്യുതി മുടക്കമുള്ള സ്ഥലങ്ങൾ
ശനിയാഴ്ച രാവിലെ 10.00 മണി മുതൽ വൈകിട്ട് 3.00 മണി വരെ ഐഎഎസ് കോളനി, കെഎഎസ് കോളനി, എൻ എസ് പാല്യ ഇൻഡസ്ട്രിയൽ ഏരിയ, ബിലേകഹള്ളി മെയിൻ റോഡ്, ജയനഗർ 4 ടി, 9 ബ്ലോക്ക്, ഈസ്റ്റ് എൻഡ്, ഭെൽ ലേഔട്ട്, എൻഎഎൽ ലേഔട്ട്, തിലക് നഗർ, ജയദേവ ഹോസ്പിറ്റൽ, രങ്ക കോളനി റോഡ്, ബിസ്മില്ല നഗർ, വേഗ സിറ്റി മാൾ, ബന്നാർഗട്ട മെയിൻ റോഡ്, ബിടിഎം 1 സ്റ്റേജും പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളാണ് വൈദ്യുതി മുടങ്ങുക.
യാത്രകൾ പോകാം
ശനിയാഴ്ച മിക്ക ജോലിക്കാർക്കും അവധിയായതിനാൽ വീട്ടിൽ ഇരിക്കുന്ന സമയം കൂടിയാണിത്. വൈദ്യു തി ഇല്ലാത്ത സാഹചര്യത്തിൽ വീട്ടിലിരിക്കുക എന്നത് ബുദ്ധിമുട്ടായേക്കാം. ഈ സാഹചര്യത്തിൽ എല്ലാവരുമൊന്നിച്ച് സമീപ ഇടങ്ങളിലേക്ക് ചെറിയ യാത്രകൾ പ്ലാൻ ചെയ്യാം. ബെംഗളുരു നഗരത്തിന് നൂറ് കിലോമീറ്റർ ഉള്ളിൽ പോയി വരാൻ സാധിക്കുന്ന നിരവധി ഇടങ്ങളുണ്ട്.
ഹോസ്കോട്ടെ ലേക്ക്- ബാംഗ്ലൂരിൽ നിന്നും 27 കിലോമീറ്റർ
ദൊഡ്ഡ ആലട മര- ബാംഗ്ലൂരിൽ നിന്നും 32 കിലോമീറ്റർ
മാഞ്ചനബലെ ഡാം- ബാംഗ്ലൂരിൽ നിന്നും 36 കിലോമീറ്റർ
നെല്ലിഗുഡെ ലേക്ക്-ബാംഗ്ലൂരിൽ നിന്നും 38 കിലോമീറ്റർ
സാവന്‍ ദുർഗ- ബാംഗ്ലൂരിൽ നിന്നും 47 കിലോമീറ്റർ
ബന്നാർഗട്ട ദേശീയോദ്യാനം- ബാംഗ്ലൂരിൽ നിന്നും 22 കിലോമീറ്റർ
ഡണ്ടിഗനഹള്ളി ഡാം- ബാംഗ്ലൂരിൽ നിന്നും 85 കിലോമീറ്റർ
ദേവരായനദുർഗാ കട്ടെ- ബാംഗ്ലൂരിൽ നിന്നും 70 കിലോമീറ്റർ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













