ബെംഗളൂരു വാരാന്ത്യ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചകഴിയുന്നതോടെ ഇവിടുത്തെ റോഡുകളില് തിരക്ക് തുടങ്ങും. ഗതാഗതക്കുരുക്കും നീണ്ട ഹോണടികളും തിരക്കും ഒക്കെയുള്ള ഒരു ദിവസം പിന്നെയും വരികയാണ്! നാട്ടിലേക്ക് നീണ്ട അവധിയോടെ ആഴ്ചാവസാനം ചിലവഴിക്കാനുള്ള പ്ലാനിലാണ് മിക്കവരും. നാട്ടിലേക്ക് മാത്രമല്ല, അവസരം മുതലെടുത്ത് യാത്രകൾ പ്ലാൻ ചെയ്തവും ഉണ്ട്. അതിനാൽ വൈകിട്ടത്തോടെ ബസ്/ ട്രെയിൻ പിടിക്കാനുള്ള ഓട്ടത്തിലാവും ഭൂരിഭാഗം ആളുകളും.
ജനുവരി 14 ചൊവ്വാഴ്ച മകരവിളക്ക്, പൊങ്കൽ അവധിയായതിനാൽ തിങ്കളാഴ്ച ലീവ് ശരിയാക്കി നീണ്ട വാരാന്ത്യമാണ് പലരുടെയും പ്ലാനിലുള്ളത്. അതുകൊണ്ടു തന്നെ ബെംഗളൂരു നഗരത്തില്‍ ഇന്ന് വൈകിട്ട് മുതൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പ്രധാന ജംങ്ഷനുകളിലും റെയില്‍വേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്‍ഡുകൾ, എയര്‍പോർട്ട് റോഡ് എന്നിവിടങ്ങളിലും ഇന്ന് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടും.

മകരവിളക്ക്, പൊങ്കൽ ഉത്സവങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിൽ നിന്ന് തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ നഗരങ്ങളിലേക്ക് സ്ഥിരം സർവീസുകൾക്ക് പുറമേ റെയിൽവേയും കെഎസ്ആർടിസി, എസ്ആർടിസി തുടങ്ങിയവ അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ സ്വന്തം വാഹനങ്ങളിൽ പോകുന്നവരും കൂടി ആകുന്നതോടെ പ്രധാന ഇടങ്ങളിലെല്ലാം വലിയ ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കാം.
കൂടാതെ, നാട്ടിലേക്ക് പോകാൻ ബസ്, റെയിൽവേ സ്‌റ്റേഷനുകളിലും എയർപോർട്ടിലും എത്താൻ നിരവധി യാത്രക്കാർ ക്യാബുകൾ, ഓട്ടോറിക്ഷകൾ, മെട്രോ എന്നീ യാത്രകളും തിരഞ്ഞെടുക്കുന്നു. ഒപ്പം മെട്രോ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ നടക്കുന്നതും ട്രാഫിക് കൂട്ടാൻ കാരണമാകും.
ബെംഗളൂരുവിൽ ഇന്ന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്ന് സിൽക്ക് ബോർഡ് ആണ്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള ബസുകൾ സിൽക്ക് ബോര്‍ഡ് വഴി കടന്നു പോകുന്നതിനാൽ ഉച്ചകഴിഞ്ഞ് മുതൽ തിരക്ക് പ്രതീക്ഷിക്കാം. സിൽക്ക് ബോർഡ് ഡബിള്‍ ഡെക്കർ മേൽപ്പാലം ള്ള ഗതാഗതത്തിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം.
സിൽക്ക് ബോർഡ് കൂടാതെ, മൈസൂർ റോഡ്, കെ.ആർ. സർക്കിൾ, ശേഷാദ്രിപുരം, ഒകലിപുരം ,ശാന്തിനഗർ, ഹെബ്ബാൾ, കെ.ആർ. പുരം, ഡോ. രാജ്കുമാർ റോഡ്, യശ്വന്തപൂർ തുംകൂര്‍ റോഡ്, എയർപോർട്ട് റോഡ് , പ്രധാന ഗതാഗത കേന്ദ്രമായ മജസ്റ്റിക് എന്നിവിടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം. കെംപെ ഗൗഡ റോഡ്, ടൗൺ ഹാളിന് സമീപമുള്ള ജെസി റോഡ്, പ്ലാറ്റ്‌ഫോം റോഡ്, ശേഷാദ്രി റോഡ്, ഗുഡ്‌സ് ഷെഡ് റോഡ്, കോട്ടൺപേട്ട് മെയിൻ റോഡ് തുടങ്ങിയ റോഡുകളിലും സുഗമമായ ഗതാഗതം പ്രതീക്ഷിക്കേണ്ടതില്ല.
രാത്രി വൈകി പുറപ്പെടുന്ന ദീർഘദൂര ബസുകളും ട്രെയിനുകളും ഇന്നുള്ളതിനാൽ വൈകിട്ട് 4.00 മണി മുതൽ രാത്രി 12 മണി കഴിഞ്ഞും ഈ തിരക്ക് പ്രതീക്ഷിക്കാം.
ഒഴിവാക്കേണ്ട റൂട്ടുകൾ
സിൽക്ക് ബോർഡ്
മജസ്റ്റിക്
മഡിവാള ഔട്ടർ റിങ് റോഡ്
ബിടിഎം ലേഔട്ട്
ശാന്തിനഗർ
സാറ്റലൈറ്റ് റോഡ്
എയർപോർട്ട് റോഡ്
ചെയ്യേണ്ട കാര്യങ്ങൾ
നേരത്തെ ഇറങ്ങാം: നിങ്ങളുടെ യാത്രാ സമയത്തിനു മുൻപേ തന്നെ പ്ലാൻ ചെയ്ത് ഇറങ്ങിയാൽ
ആശങ്കയില്ലാതെ യാത്ര പോകാം. കൃത്യ സമയത്ത് ഇറങ്ങാമെന്നു വെച്ചാൽ ചിലപ്പോൾ എത്തിച്ചേരാൻ കഴിഞ്ഞെന്നു വരില്ല.
പൊതുഗതാഗതം ഉപയോഗിക്കാം: ബസ് സ്റ്റാൻഡുകളിലേക്കും റെയില്‍വേ സ്റ്റേഷനുകകളിലേക്കും ഉള്ള യാത്രകൾക്ക് മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാം. ഇതുവഴി റോഡിലെ ട്രാഫിക്ക് കുറയ്ക്കാൻ സാധിക്കും.
മാപ്പ് ഉപയോഗിക്കാം: ഗൂഗിൾ മാപ്പ് പോലെ ഉള്ള നാവിഗേഷൻ ആപ്പുകൾ ഉപയോഗിച്ച് ട്രാഫിക് ബ്ലോക്ക് ഉള്ള വഴികൾ ഒഴിവാക്കുവാനും ബദൽ റൂട്ടുകൾ സ്വീകരിക്കാനും സാധിക്കും.
അപ്ഡേറ്റുകൾ അറിയാം: ബെംഗളൂരു ട്രാഫിക് പോലീസ് പുറപ്പെടുവിക്കുന്ന യഥാസമയത്തുള്ള അപ്ഡേറ്റുകള്, വഴിതിരിച്ചുവിടലുകൾ എന്നിവ അറിഞ്ഞ് അതിനനസുരസിച്ച് യാത്ര ക്രമീകരിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












