Search
  • Follow NativePlanet
Share
» » ബെംഗളൂരു ട്രാഫിക്കിന് ഗുഡ് ബൈ പറയാം... കുരുക്ക് ഒഴിവാക്കാൻ എഐ പണിയെടുക്കും

ബെംഗളൂരു ട്രാഫിക്കിന് ഗുഡ് ബൈ പറയാം... കുരുക്ക് ഒഴിവാക്കാൻ എഐ പണിയെടുക്കും

ബെംഗളൂരുവിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഇവിടുത്തെ ഗതാഗതക്കുരുക്കാണ്. വഴിയിലിറങ്ങിയാൽ എപ്പോൾ വേണമെങ്കിലും കുരുക്കിൽ പെടാം എന്നതാണ് ഇവിടുത്തെ അവസ്ഥ. ഒരു ചെറിയ മഴയെങ്ങാനും പെയ്താലുള്ള കാര്യം പറയുകയും വേണ്ട. ചിലപ്പോൾ മണിക്കൂറുകൾ വഴിയിൽ കിടക്കേണ്ടി വന്നേക്കാം. എന്നാൽ അതിനെല്ലാം ഒരു പരിഹാരം ഇതാ വന്നിരിക്കുകയാണ്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുവാനും യാത്രകൾ സുഗമമാക്കുവാനുമായി ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (ബിഎടിസിഎസ്) നടപ്പിലാക്കും.

ബെംഗളൂരു ട്രാഫിക് പോലീസ് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റിയൽ ടൈം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനങ്ങളിലൂടെ നഗരത്തിൽ അനുദിനം വർധിച്ചു ട്രാഫിക് ബ്ലോക്ക കുറച്ച് കാലതാമസം ഒഴിവാക്കി നഗരത്തിലുടനീളം ഗതാഗതം സുഗമമാക്കുന്നതിനുമായാണ് ‌ബിഎടിസിഎസ് ലക്ഷ്യമിടുന്നത്.

Bengaluru Adaptive Traffic Control System Will Reduce Travel Time Details

മുന്നറിയിപ്പില്ലാതെ മാറിമറിയുന്ന ഗതാഗത പ്രശ്നങ്ങൾ കൃത്യമായി നിയന്ത്രിക്കുന്ന വിധത്തിൽ പ്ര്യേകം രൂപകല്പന ചെയ്തതാണ് ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം സെൻറർ ഫോർ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്തദ്ദേശീയമായി വികസിപ്പിച്ച CoSiCoSt ATCS എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

ഈ മെയ് മാസത്തിൽ ആരംഭിച്ച ബിഎടിസിഎസ് പദ്ധതിയിൽ ആെ 165 ട്രാഫിക് സിഗ്നലുകൾ ആണുള്ളത്. ഇതിൽ നിലവിലുള്ള 136 ജംഗ്ഷനുകളുടെ നവീകരണവും 29 പുതിയവ സ്ഥാപിക്കലും ഉൾപ്പെടുന്നു. തുടർന്ന് വരുന്ന ജനുവരിയിൽ ഈ 165 ജംഗ്ഷനുകൾ പൂർത്തിയാകുകയും ബാക്കി വരുന്ന ജംങ്ഷനുകളിൽ ഈ സംവിദാനം ഘട്ടംഘട്ടമായി പൂർത്തിയാക്കുകയും ചെയ്യും. ഇതോടെ ബാംഗ്ലൂരില് ഉടനീളം എഐ പവേർഡ് ഇന്‍റലിജന്‍റ് ട്രാഫിക് സിഗ്നൽ വരും.

ബ്രുഹത് ബംഗളൂരു മഹാനഗര പാലികയുമായി (ബിബിഎംപി) ചേർന്ന് ബാംഗ്ലൂർ ട്രാഫിക് പോലീസ് ഇത് നടപ്പിലാക്കും.

ബിഎടിസിഎസ് പദ്ധതിയിൽ ഉൾപ്പെടുത്തി‌യ കെആർ റോഡ് പോലുള്ള പ്രധാന ജംങ്ഷനുകളിൽ ‌ബിഎടിസിഎസ് കൊണ്ടുവന്നപ്പോൾ ശ്രദ്ധേയമായ മാറ്റങ്ങളാണ് വന്നത്, മാനുവൽ ട്രാഫിക് മാനേജ്‌മെൻ്റ് മാറ്റി അഡാപ്റ്റീവ് സിഗ്നൽ നിയന്ത്രണവും വെഹിക്കിൾ ആക്വേറ്റഡ് സിഗ്നൽ നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ഇതോടെ തിരക്ക് കുറയുകയും യാത്രക്കാർക്ക് സമയം ലാഭിക്കാൻ സഹായിക്കുകയും ചെയ്തു.

‌ബിഎടിസിഎസ് കൊണ്ടുവരുന്ന മാറ്റങ്ങൾ

എഐ പവേർഡ് ഇന്‍റലിജന്‍റ് ട്രാഫിക് സിഗ്നൽ വരുന്നതോടെ ബാംഗ്ലൂരിന്‍റെ ഗാഗത പ്രശ്നങ്ങൾ ഭൂരിഭാഗവും കുറയുമെന്ന് പ്രതീക്ഷിക്കാം. ബ്ലോക്കുകളിൽ അനാവശ്യമായി കിടക്കുന്നത് ഉൾപ്പെടെയുള്ളവ കുറച്ച് യാത്രാ സമയം മെച്ചപ്പെടുത്താനും ഒപ്പം സുരക്ഷിതായി റോഡ് യാത്ര ഉറപ്പാക്കാനും ഇത് സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore travel news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+