ബെംഗളൂരുവില് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലൊന്നാണ് തിങ്കളാഴ്ചകൾ. വാരാന്ത്യത്തിന് ശേഷം ജോലിക്കോ പഠനത്തിനോ ഒക്കെയായി നഗരത്തിലേക്ക് എഎല്ലാവരും മടങ്ങിയെത്തുന്ന ദിവസം. അതിരാവിലെ മുതൽ തന്നെ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലുമെല്ലാം തിരക്കായിരിക്കും. ഇപ്പോഴിതാ, ജനുവരി 13 തിങ്കളാഴ്ച ബെംഗളൂരു നഗരത്തിൽ ഗതാഗത മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് ട്രാഫിക് പോലീസ്.
കനകപുര മെയിൻ റോഡിലെ ശ്രീ ബനശങ്കരി അമ്മനവര ബ്രഹ്മ രഥോത്സവ ക്ഷേത്രത്തിൽ തിങ്കളാഴ്ച വൻ ജനത്തിരക്ക് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബംഗളൂരു നഗരത്തിലെ പല പ്രധാന മേഖലകളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പോലീസ് മുന്നറിയിപ്പ് നല്കി. ഇതനുസരിച്ച് നഗരത്തിലെ പലയിടങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടച്ചിടുന്ന റോഡുകൾക്ക് പകരം ബദല് റൂട്ടുകളും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

കനകപുര മെയിൻ റോഡിൽ ബനശങ്കരി ക്ഷേത്രം മുതൽ സാരക്കി മാർക്കറ്റ് ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ ആണ് തിങ്കളാഴ്ച ഗതാഹത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. റോഡുകൾ അടച്ചിട്ടുണ്ടെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടും പരിഭ്രാന്തിയും ഉണ്ടാകാതിരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കനകപുര മെയിൻ റോഡിൽ കൊണനകുണ്ടേ ഭാഗത്തുനിന്നും ബനശങ്കരി ബസ് സ്റ്റാൻഡിലേക്ക് വരുന്ന യാത്രക്കാർ ജെപി നഗർ മെട്രോ ജംഗ്ഷനു (സാരക്കി സിഗ്നൽ) സമീപത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു വേണം പോകുവാൻ. സിന്ധൂർ സർക്കിൾ വഴിയുള്ള രാജലക്ഷ്മി റൂട്ട് തിരഞ്ഞെടുക്കാം. തുടർന്ന് സാരക്കി മാർക്കറ്റ് ജംക്‌ഷനു സമീപം വലത്തോട്ട് തിരിഞ്ഞ് ഇന്ദിരാഗാന്ധി സർക്കിളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ആർവി ആസ്റ്ററിലേക്ക് പോകാനും അവിടെ നിന്ന് ആവശ്യമായ വഴികളിലൂടെ പോകാമെന്നും ബെംളൂരു ട്രാഫിക് പോലീസ് നിർദ്ദേശം നൽകി.
ഇത് കൂടാതെ, ബനശങ്കരി ബസ് സ്റ്റാൻഡിനും സാരക്കി സിഗ്നലിനും ഇടയിലുള്ള റൂട്ടിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബനശങ്കരി ബസ് സ്റ്റാൻഡിൽ നിന്ന് സാരക്കി സിഗ്നലിലേക്ക് വരുന്ന വാഹനങ്ങൾ ബനശങ്കരി ബസ് സ്റ്റാൻഡിന് സമീപം വലത്തോട്ട് തിരിഞ്ഞു യാരബ് നഗർ വഴി കെ.എസിലേക്ക് പോകാനും ലേഔട്ട് ജംഗ്ഷനിൽ ഇടത്തോട്ട് തിരിഞ്ഞ് ഇലിയാസനഗർ-സാരക്കി സിഗ്നലിലേക്ക് പോകാനും തുടർന്ന് റൂട്ടുകൾ പിന്തുടരാനും യാത്രക്കാർക്ക് നിർദ്ദേശം നൽകി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












