ബെംഗളൂരു ഏറെ പ്രാധാന്യത്തോടെ കാത്തിരിക്കുന്നതാണ് നഗരത്തിലെ മെട്രോ പദ്ധതികൾ. ബാംഗ്ലൂരിനകത്തും പുറത്തുമുള്ള യാത്രകൾ ഏറ്റവും വേഗത്തിൽ, തിരക്കില്ലാതെ പൂർത്തിയാക്കാൻ സഹായിയിക്കുന്ന മെട്രോ സർവീസിനെ പതിനായിരക്കണക്കിനാളുകളാണ് ദിവസവും ഉപയോഗിക്കുന്നത്. ഇപ്പോഴിതാ, മൂന്നാം ഘട്ട മെട്രോ പദ്ധതികൾ 2029ൽ പൂർത്തിയാകുമെന്ന് അറിയിച്ചിരിക്കുകയാണ് കർണ്ണാടക ഗവർണർ ഗവർണർ തവാർ ചന്ദ് ഗെലോട്ട്.
ബെംഗളൂരു നമ്മ മെട്രോയുടെ മൂന്നാം ഘട്ട പ്രവർത്തികൾ 2029 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ ഒരു പഹിരാരമെന്ന നിലയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ബെംഗളൂരു മെട്രോ റെയി്ൽ കോർപ്പറേഷനുള്ളത്.

നിരവധി പദ്ധതികളാണ് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായുള്ളത്., കോറിഡോർ-1, കോറിഡോർ-2 തുടങ്ങിയവ നഗരത്തിലെ തിരക്കേറിയ പല ഇടങ്ങളിലൂടെയുമുള്ള യാത്ര സുഗമമാക്കുന്നു. 32.15 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോർ-1 പദ്ധതി കെമ്പാപുരയെയും ജെപി നഗറിനും ബന്ധിപ്പിക്കുന്നു. 12.50 കിലോമീറ്റർ നീളമുള്ള കോറിഡോർ-2 പദ്ധതിയിൽ ഹൊസഹള്ളിയെയും കടബഗെരെയും ബന്ധിപ്പിക്കുന്നു. ഇതിന് 156.11 ബില്യൺ രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഇത് പൂർത്തിയാകുന്നതോടെ നഗരഗതാഗതം മൊത്തത്തിൽ മാറും.
അതേസമയം, മെട്രോയുടെ രണ്ടാം ഘട്ട പദ്ധതികൾ പലഭാഗങ്ങളിലായി പുരോഗമിക്കുകയാണ്. ഫേസ്-2എ, ഫേസ്-2ബി എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന പരിപാടികൾ. ഇതിൽ ഫേസ്-2എ സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കൃഷ്ണരാജപുര വരെയുള്ള 19.75 കിലോമീറ്റർ ദൂരമാണ്. ഫേസ്-2ബി കൃഷ്ണരാജപുര മുതൽ ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ ദൈർഘ്യമുള്ള 38.44 കിലോമീറ്റർ പാതയാണ്. ഫേസ് 2ബിയുടെ പദ്ധതിയുടെ ചെലവ് 14,788 കോടി രൂപയാണ്.
അതേസമയം, ഗവർണർ ഗവർണർ തവാർ ചന്ദ് ഗെലോട്ടിന്‍റെ പ്രസ്ഥാവനയോട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവിൽ ഗുരുതരമായ ഗതാഗത പ്രശ്നങ്ങളാണ് ബെംഗളൂരു നേരിടുന്നത്. ജനസംഖ്യ കൂടുന്നതിനൊപ്പം നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതും അവിടെ ഗതാഗതത്തെ മോശമാക്കിയിട്ടുണ്ട്. മെട്രോയുടെ നിലവിലെ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഒരുപരിധി രെ നഗരത്തിലെ തിരക്ക് കുറയും.
ഇത് കൂടാതെ ടണൽ റോഡ്, യെല്ലോ ലൈൻ മെട്രോ, സബർബൻ റെയിൽ പദ്ധതി, ബാംഗ്ലൂർ സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, ബാംഗ്ലൂർ പെരിഫറൽ റിംഗ് റോഡ് എന്നിങ്ങനെ നിരവധി പദ്ധതികളും ഇവിടെ വരുന്നുണ്ട്. രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം ബെംഗളൂരുവിൽ വരുന്നതോടെ പിന്നെയും യാത്രാ ആവശ്യങ്ങൾ ഏറുകയും ചെയ്യും,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












