ബെംഗളുരു നിരന്തരം വളരുന്ന നഗരമാണ്. മുന്നോട്ടേയ്ക്കുള്ള കുതിപ്പിൽ ഒപ്പമുണ്ടായിരുന്ന ഇടങ്ങളെയെല്ലാം പിന്തള്ളിയുള്ള വളർച്ചയാണ് ഇത്രയും വര്‍ഷങ്ങൾക്കിടയിൽ ബാംഗ്ലൂർ കാഴ്ചവെച്ചിട്ടുള്ളത്. ഇനിയും ഇതങ്ങനെതന്നെയായിരിക്കുമെന്നും ബാംഗ്ലൂർ അതിവേഗം വളരുമെന്നും പറയുകയാണ് റിപ്പോർട്ട്. ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനം നേടിയത് നമ്മ ബെംഗളുരു ആണ്. . പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവേയിൽ ആണ് ബെംഗളുരു കരുത്ത് അറിയിച്ചത്.
ബെംഗളുരു മാത്രമല്ല, അഭിമാനകരമായ നേട്ടം കാഴ്ചവെച്ച് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഇന്ത്യൻ നഗരങ്ങളാണ് വന്നിരിക്കുന്നത്. ബെംഗളുരുവിന് തൊട്ടുപിന്നാലെ, ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളാണ് 2033 ഓടെ അതിവേഗം വളരുന്ന 15 നഗരങ്ങളിൽ ഇടം നേടിയത്. സൗദി അറേബ്യയിലെ റിയാദ് ഒഴികെ ഏഷ്യൻ നഗരങ്ങളാണ് പട്ടികയിൽ ഇടം നേടിയവയെല്ലാം.
ആദ്യ 15 നഗരങ്ങളുടെ പട്ടികയിൽ അഞ്ച് സ്ഥാനങ്ങൾ വീതം ഇന്ത്യ, ചൈന രാജ്യങ്ങക്കാണ്യ ഈ രണ്ട് രാജ്യങ്ങളാണ് ലിസ്റ്റിൽ ആധിപത്യം പുലർത്തുന്നത്. വിയറ്റ്നാം രണ്ട്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നിവയിൽ നിന്ന് ഓരോ നഗരങ്ങൾ വീതമാണ് വന്നത്. എൻജിനീയറിങ്, മാനുഫാക്ചറിംഗ് മേഖലകളിലെ വളർച്ച, കുടിയേറ്റം, ശക്തമായ സേവന മേഖല,നഗരവൽക്കരണം തുടങ്ങി നിരവധി കാര്യങ്ങൾ ഇതിന് ശക്തി പകരുന്നു. കുടിയേറ്റത്തിൻ്റെ കുതിച്ചുചാട്ടത്തിലൂടെ 2050-ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഡൽഹിയും ഇതിൽ ഉൾപ്പെടുന്നു.
യുവാക്കളും ഉയർന്ന വിദ്യാസമ്പന്നരുമായ തൊഴിലാളികളുടെ പിന്തുണയോടെ ശക്തമായ സേവന മേഖലയുടെ തുടർച്ച, ബാങ്കിംഗിലും ധനകാര്യത്തിലും സാങ്കേതികവിദ്യയിലും കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി, എന്നിവയും വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല, ബെംഗളൂരു, മുംബൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്കും ഹൈദരാബാദിനും ഗുണം ചെയ്യും.
ഷെൻഷെൻ, ഗ്വാങ്‌ഷോ, സുഷൗ, വുഹാൻ എന്നീ ചൈനീസ് നഗരങ്ങളും, ഫിലിപ്പീൻസിന്‍റെ തലസ്ഥാനമായ മനിലയും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. സാമ്പത്തിക അടിസ്ഥാനത്തിൽ, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നഗരങ്ങൾ 2023 നും 2033 നും ഇടയിൽ ശരാശരി ജിഡിപി വളർച്ച 68 ശതമാനവും വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിൽ 60 ശതമാനം വളർച്ച കൈവരിക്കും എന്നാണ് റിപ്പോർട്ട്.
2033-ഓടെ പ്രതീക്ഷിക്കുന്ന മൊത്ത ആഭ്യന്തര ഉൽപ്പാദനം, രാജ്യതലത്തിലുള്ള ഭാവി ക്രെഡിറ്റ് റേറ്റിംഗുകൾ, താമസക്കാരുടെ വ്യക്തിഗത സമ്പത്ത്, ജനസംഖ്യാ വളർച്ച, കുടിയേറ്റ പ്രവണതകൾ എന്നിവയാണ് സൂചിക ഘടകങ്ങൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













